ന്യൂഡൽഹി: ഡൽഹി സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോയി 23 പേർ ചേർന്ന് കൂട്ടബലാൽസംഗത്തിന് ഇരയാക്കി. രാജസ്ഥാനിലെ ബിക്കാനീറിൽ വെച്ച് പട്ടാപ്പകലാണ് ക്രൂരമായ സംഭവം അറങ്ങേറിയത്.
തന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി കാണാൻ ഡൽഹിയിൽ നിന്ന് ബിക്കാനീറിലെത്തിയതായിരുന്നു യുവതി. സെപ്റ്റംബർ 25ന് സഥലം കണ്ടുകഴിഞ്ഞ് ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയെ രണ്ടുപേർ ചേർന്ന് ബലമായി എസ്.യു.വിയിൽ കയറ്റുകയായിരുന്നു. കാറിൽ വെച്ച് ഇവർ തന്നെ ബലാൽസംഗം ചെയ്യുകയും പിന്നീട് മറ്റുള്ളവരെ വിളിച്ചുവരുത്തുകയുമായിരുന്നു എന്നാണ് പരാതി.
തുടർന്ന് സെപ്റ്റംബർ 26നു പുലർച്ചെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെത്തിച്ച് ഉപേക്ഷിച്ചു. 23 പേർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റു ചെയ്തു. പ്രദേശവാസികളായ സുഭാഷ്, രാജു റാം, ഭൻവർ ലാൽ, മനോജ് കുമാർ, ജുഗൽ, മദൻ എന്നിവരാണു പിടിയിലായത്. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്ന് ബിക്കാനീർ എസ്എസ്പി എസ്.ഗോദര വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.