കടപ്പാട്​:  https://www.mangalorean.com

മൂന്ന്​ ദിവസം, മൂന്ന്​ കൊലപാതകങ്ങൾ; 22കാരനായ പരമ്പര കൊലയാളിയുടെ ലക്ഷ്യം ഞെട്ടിപ്പിക്കുന്നത്​

ഗുഡ്​ഗാവ്​: തുടർച്ചയായ മൂന്ന്​ ദിവസങ്ങളിൽ അരങ്ങേറിയ കൊലപാതകങ്ങളിലുടെ ഗുഡ്​ഗാവിനെ മുൾമുനയിൽ നിർത്തിയ പരമ്പര കൊലയാളിയെ പിടികൂടി. തലയില്ലാത്ത മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ്​ ബിഹാർ സ്വദേശിയായ 22കാരൻ അറസ്​റ്റിലായത്​.

ചെറുപ്പകാലത്ത്​ നേരിടേണ്ടി വന്ന അവഹേളനങ്ങൾക്കൊടുവിൽ തൻെറ വ്യക്തിത്വം ലോകത്തിന്​ മുമ്പിൽ തെളിയിക്കുന്നതിനായാണ്​ കൊലപാതകങ്ങൾ നടത്തിയതെന്ന്​ പ്രതിയായ മുഹമ്മദ്​ റജി തുറന്നു പറഞ്ഞു.

ഗുഡ്​ഗാവിലെ ഇഫ്​​കോ ചൗകിൽ വെച്ചാണ്​ ഇയാൾ​ പിടിയിലായത്​. നവംബർ 23, 24, 25 തിയതികളിൽ നടന്ന കൊലപാതകങ്ങൾക്ക്​ പിന്നിൽ താനാണ്​ പ്രതി സമ്മതിച്ചതായി പൊലീസ്​ പറഞ്ഞു. കുറ്റകൃത്യം ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നതായും താൻ ആരാണെന്നും എന്താണെന്നും ലോകത്തെ കാണിക്കാനാണ്​ അരുംകൊലകൾ ചെയ്​തതെന്നും പ്രതി പൊലീസിനോട്​ പറഞ്ഞു. അപരിചിതരായിരുന്നു ഇയാളുടെ കൊലക്കത്തിക്കിരയായതെന്നതാണ്​ ശ്രദ്ധേയം.

ഇരകളുമായി സൗഹൃദം സ്​ഥാപിച്ച ശേഷം മദ്യം കഴിക്കാൻ ക്ഷണിച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയാണ്​ പതിവെന്ന്​ പൊലീസ്​ പറഞ്ഞു. തുടർന്ന് ഇവരുടെ പക്കലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കിയ ശേഷം മൃതദേഹം ഒഴിഞ്ഞ പ്രദേശങ്ങളില്‍ ഉപേക്ഷിക്കാറാണ് പതിവ്.

നവംബർ 23ന്​ ലെഷർ വാലി പാർക്കിന്​ സമീപത്ത്​ വെച്ചായിരുന്നു ആദ്യ കൊലപാതകം. പിറ്റേദിവസം​ ഗുഡ്​ഗാവ്​ സെക്​ടർ 40ലെ സെക്യൂരിറ്റി ജീവനക്കാരനാണ്​ കൊലക്കത്തിക്ക്​ ഇരയായത്​. നവംബർ 23ന്​ 26കാരനായ രാകേഷ്​ കുമാറാണ്​ കൊല്ലപ്പെട്ടത്​.

സെക്​ടർ 47ലായിരുന്നു രാകേഷ്​ കുമാറിൻെറ മൃതദേഹം ശിര​ച്ഛേദം ചെയ്​ത നിലയിൽ കണ്ടെത്തിയത്​. പിടിയിലായ പ്രതിയെ ചോദ്യം ചെയ്ത ശേഷമാണ്​ ഇയാളുടെ തലഭാഗം കണ്ടെത്താനായത്​. ഇരയുടെ തൊണ്ട മുറിച്ചപ്പോൾ രക്തസ്രാവമുണ്ടായതായും ഇതേത്തുടർന്ന്​ അയാളുടെ തല മുറിച്ച്​ കൻഹായ്​ ഗ്രാമത്തിന്​ സമീപത്തെ ആളൊഴിഞ്ഞ സ്​ഥലത്ത്​ ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തി.

'കുട്ടിക്കാലം മുതൽ എനിക്ക് ഒന്നും മനസ്സിലാകുമായിരുന്നില്ല. നീ വളരെ ദുർബലനാണെന്നും നിന്നെ കൊണ്ട്​ എന്തുചെയ്യാൻ സാധിക്കുമെന്നും പലരും ചോദിക്കുന്നുണ്ടായിരുന്നു. എന്നെ കൊണ്ട്​ എന്ത്​ ചെയ്യാൻ സാധിക്കുമെന്ന്​ ലോകത്തെ കാണിക്കാൻ തന്നെ ഞാൻ വിചാരിച്ചു' -ചോദ്യം ചെയ്യലിനിടെ മുഹമ്മദ്​ റജി പൊലീസിനോട്​ പറഞ്ഞു.

250 മുതൽ 300 സി.സി.ടി.വി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ്​ പ്രതിയെ പൊലീസ്​ വലയിലാക്കിയത്​. ഡൽഹിയിലും ഗുഡ്​ഗാവിലുമായി നടന്ന 10ഓളം ​െകാലപാതകങ്ങളിൽ ഇയാൾക്ക്​ പങ്കുള്ളതായി സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - 22 year old Serial killer arrested wanted to show world what I can do

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.