ഡ​ൽ​ഹി​യി​ൽ വീ​ണ്ടും ക​ലാ​പമെന്ന് വ്യാജ പ്ര​ചാ​ര​ണം: 22 പേര്‍ അറസ്റ്റില്‍

ന്യൂഡൽഹി: തെ​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ വീ​ണ്ടും ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ടു​ന്നു​വെ​ന്ന വ്യാജ പ്ര​ചാ​ര​ണം ന​ട​ത്തി​യ 22 പേ​രെ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ​ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​യി​രു​ന്നു. പ​ല​രും വീ​ട്ടി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങി​യി​ല്ല.

അഭ്യൂഹത്തിന് പിന്നാലെ ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചത് ആശങ്ക സൃഷ്ടിച്ചു. അടച്ച മെട്രോ സ്റ്റേഷനുകൾ അര മണിക്കൂറിന് ശേഷം തുറന്നു. നക്ലോയി, സൂരജ്മാൾ സ്റ്റേഡിയം, ബദർപുർ, തുഗ്ളക്കാബാദ്, ഉത്തം നഗർ വെസ്റ്റ്, നവഡ എന്നിവിടങ്ങളിലെ മെട്രോ സ്റ്റേഷനുകളാണ് അടച്ചത്.

ചില സ്ഥലങ്ങളിൽ പ്രചാരണത്തെ തുടർന്ന് കടകളടച്ചു. ഇ​ത്ത​രം നു​ണ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ ഉ​ണ്ടാ​വു​മെ​ന്നും പൊലീ​സ് അ​റി​യി​ച്ചു. ഗോ​വി​ന്ദ​പു​രി​യി​ലും കാ​ൽ​ക്കാ​ജി​യി​ലും ജ​ന​ങ്ങ​ൾ സം​ഘ​ടി​ക്കു​ക​യാ​ണെ​ന്ന തെ​റ്റാ​യ വാ​ട്സ്ആ​പ് സ​ന്ദേ​ശം ല​ഭി​ച്ചെ​ന്ന് ആം ​ആ​ദ്മി എം​എ​ൽ​എ അ​തി​ഷി അ​റി​യി​ച്ചു. ഇ​ത്ത​രം തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ കേ​ട്ട് ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്നും എം​എ​ൽ​എ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - 22 persons booked for fake news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.