എണ്ണക്കപ്പൽ മോചിപ്പിച്ചു; ജീവനക്കാർ സുരക്ഷിതർ

ന്യൂഡൽഹി/മുംബൈ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിൻ തീരത്തിനടുത്ത്​ മലയാളി ഉൾപ്പെടെ ഇന്ത്യക്കാരുമായി കാണാതായ എണ്ണ ടാങ്കർ കപ്പൽ കൊള്ളക്കാരിൽനിന്ന്​ മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്​ പറഞ്ഞു.

എല്ലാവരും സുരക്ഷിതരാണ്​. ഇൗ മാസം ഒന്നിനാണ്​ ‘എം.ടി മറീൻ എക്​സ്​പ്രസ്​’ എന്ന കപ്പൽ കാണാതായത്​. ഇത്​ കൊള്ളക്കാർ റാഞ്ചിയതാണെന്ന്​ പിറ്റേന്നുതന്നെ സ്​ഥിരീകരിക്കാത്ത റിപ്പോർട്ടു​ണ്ടായിരുന്നു. കപ്പൽ വീണ്ടും യാത്ര തുടങ്ങിയതായി വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു. കാസർകോട്​ സ്വദേശി ശ്രീഉണ്ണിയാണ് കപ്പലിലുള്ള മലയാളി. 

കപ്പൽ കണ്ടെത്താൻ സഹായിച്ച നൈജീരിയ, ബെനിൻ സർക്കാറുകൾക്ക്​ സുഷമ സ്വരാജ്​ നന്ദി അറിയിച്ചു. നൈജീരിയൻ തലസ്​ഥാനത്തെ ഇന്ത്യൻ ഹൈകമീഷൻ അധികൃതർ ഇൗ വിഷയത്തിൽ സജീവമായി ഇടപെട്ടിരുന്നു. കപ്പൽ ഇപ്പോൾ കപ്പിത്താ​​​െൻറ പൂർണ നിയന്ത്രണത്തിലാണെന്ന്​ ഡയറക്​ടർ ജനറൽ ഒാഫ്​ ഷിപ്പിങ്​ മാലിനി ശങ്കർ  പറഞ്ഞു.

Tags:    
News Summary - 22 Indian Sailors On Oil Tanker, Hijacked By Pirates, Released: Company-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.