പിസ്റ്റൾ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തു; 21 കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: അനധികൃത പിസ്റ്റൾ ഉപയോഗിച്ച് കേക്ക് മുറിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത 21 കാരൻ അറസ്റ്റിൽ. സംഗം വിഹാർ സ്വദേശി അനികേത് എന്ന അനീഷിനെ സൗത് ഡൽഹിയിലെ നെബ് സെരായ് മേഖലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നേരത്തെ മാൽവിയ പൊലീസ് സ്റ്റേഷനിൽ ഒരു കേസുണ്ട്.

പടക്കം പൊട്ടുന്നതി​ന്റെ പശ്ചാത്തലത്തിൽ മെഴുകുതിരി ഊതിക്കെടുത്തുന്നതും പിസ്റ്റൾ കൊണ്ട് കേക്ക് മുറിക്കുന്നതുമായ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

‘ഒരു യുവാവ് പിസ്റ്റൾ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെയും

രണ്ട് ഉണ്ടകൾ ഉൾപ്പെടെ .315 നാടൻ തോക്കും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സംഗം വിഹാറിൽ ഒരാൾ തോക്കുമായി കറങ്ങുന്നത് കണ്ടുവെന്ന് വിവരം ലഭിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെടുന്നത്. ക്രിമിനലുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നതിനും സോഷ്യൽ മീഡിയയിൽ സ്വാധീനം നേടുന്നതിനും അനുയായികളെ ആകർഷിക്കുന്നതിനുമാണ് വിഡിയോ ഷൂട്ട് ചെയ്തതെന്ന് പ്രതി പറഞ്ഞതായി പൊലീസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - 21-Year-Old Delhi Man Arrested For Flaunting Illegal Gun On Social Media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.