ക്വാറന്‍റൈൻ പൂർത്തിയാക്കിയ 205 പേരെ ലേയിലെത്തിച്ചു

ലഡാക്ക്: വിദേശത്ത് നിന്ന് മടങ്ങിയ 205 പേർ ക്വാറന്‍റൈൻ കാലാവധി പൂർത്തിയാക്കി. ജോധ്പൂരിലെ കരസേനാ കേന്ദ്രത്തിൽ നി രീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇവരെ വ്യോമസേനാ വിമാനത്തിൽ ലേയിലെത്തിച്ചു.

ക്വാറന്‍റൈൻ പൂർത്തിയാക്കിയ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ലേയിൽ ഇവർക്ക് സ്വീകരണം നൽകിയെന്നും ആരോഗ്യ പരിശോധന നടത്തിയതായും നോർത്തേൺ കമാൻഡ് അറിയിച്ചു.

ഐ.എൽ 76 വിമാനത്തിൽ 205 പേരെയാണ് ജോധ്പൂരിൽ നിന്ന് ലേയിൽ എത്തിച്ചത്. സി130 വിമാനത്തിൽ 52 പേരെ ജയ്സാൽമീറിൽ നിന്ന് ശ്രീനഗറിൽ എത്തിച്ചതായി വ്യോമസേന അറിയിച്ചു.

Tags:    
News Summary - 205 foreign returnees arrive at Leh after completing quarantine -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.