ക്രിയേറ്റിവിറ്റിയൽപ്പം കൂടിപ്പോയോ! റീലെടുക്കാൻ വാട്ടർ ടാങ്കിനു മുകളിൽ കയറി കുടുങ്ങി കൗമാരക്കാർ; ഒടുവിൽ ഹെലിക്കോപ്റ്റർ എത്തി രക്ഷപ്പെടുത്തി

ലഖ്നോ: ഉത്തർപ്രദേശിലെ ലഖ്നോവിലെ സിദ്ദാർത്ഥ നഗറിൽ റീൽ ചിത്രീകരിക്കുന്നതിനായി വാട്ടർ ടാങ്കറിനു മുകളിൽ കയറി കുടുങ്ങി യുവാക്കൾ. 16 മണിക്കൂർ നീണ്ട പരിശ്രമങ്ങളുടെ ഫലമായാണ് ഇവരെ രക്ഷപ്പെടുത്താനായത്. ശനിയാഴ്ചയാണ് റീൽ ചിത്രീകരിക്കാൻ ഇവർ വാട്ടർടാങ്കറിനു മുകളിലേക്ക് ക‍യറിയത്. ഇതിനിടെ ഏണി താഴെ വീണതോടെയാണ് ഇവർ വാട്ടർ ടാങ്കറിന്‍റെ മുകളിൽ കുടുങ്ങിയത്.

അധികൃതരുടെ അപേക്ഷ പ്രകാരം അഗ്നിശമന സേന സ്ഥലത്തെത്തുകയായിരുന്നു. ആദ്യ ഘട്ടത്തിൽ ദേശീയ ദുരന്ത നിവാരണ സേനയെയായിരുന്നു പരിഗണിച്ചത്. എന്നാൽ മഴ കാരണം എൻ.ഡി.ആർ.എഫ് വാഹനങ്ങൾക്ക് സംഭവ സ്ഥലത്തേക്ക് പ്രവേശിക്കാൻ കഴിയാതെ വന്നതോടെയാണ് ഫയർഫോർസിനെ വിളിച്ചത്. സെൻട്രൽ എയർ കമാന്‍റിന്‍റെ എം.ഐ 17v5 ഹെലികോപ്റ്ററാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. പുലർച്ചെ 5.20തോടെ എത്തിയ ഹെലികോപ്റ്റർ 15 മിനുട്ട് കൊണ്ട് രക്ഷാപ്രവർത്തനം പൂർത്തിയാക്കി.

Tags:    
News Summary - two teens stucked above the watertank then helicopter rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.