ന്യൂഡൽഹി: ഇരുമ്പ് ഗ്രില്ലുകൾ, തകരാറിലായ സ്മാർട്ട് ഡോർ ലോക്കുകൾ, ഇടുങ്ങിയ ലേഔട്ട്, എന്നിവയാണ് ഡൽഹിയിലെ തീപിടുത്തത്തിൽ മരണക്കെണിയൊരുക്കിയത്. അതിവേഗം പടർന്ന തീപിടുത്തത്തിൽ 9 പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഘടനാപരമായ രൂപകൽപ്പനയിലെ പിഴവുകളും പരാജയപ്പെട്ട സുരക്ഷാ നടപടികളുമാണ് താമസക്കാർക്ക് രക്ഷപ്പെടാൻ ഒരു മാർഗവുമില്ലാതാക്കയത്.
പുലർച്ചെ നാലോടെ റസിഡൻഷ്യൽ ഏരിയയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. ആളുകൾ താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് ഉടൻ തീ പടരുകയായിരുന്നു. എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതാകാം തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കെട്ടിടത്തിന്റെ രൂപകൽപ്പന ഒഴിപ്പിക്കൽ ശ്രമങ്ങളെ സാരമായി ബാധിച്ചു. 800 ചതുരശ്ര യാർഡ് പ്ലോട്ടിൽ നിർമ്മിച്ച ഈ ഘടനയിൽ സ്റ്റിൽറ്റ് പാർക്കിംഗും നാല് നിലകളും ഉൾപ്പെടുന്നു, ഓരോ നിലയിലും രണ്ട് ഫ്ലാറ്റുകൾ ഒരൊറ്റ പടിക്കെട്ടും ലിഫ്റ്റും ഉപയോഗിച്ചാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
പൊതുവായ ഇടങ്ങളിലൂടെ തീ വേഗത്തിൽ പടർന്നതിനാൽ ഒന്നിലധികം എക്സിറ്റുകൾ ഇല്ലാത്തത് ആളുകൾക്ക് രക്ഷപ്പെടാനുള്ള സാധ്യത കുറച്ചു. ടെറസിലെ വാതിൽ പൂട്ടിയിട്ടത് കാരണം മുകളിലെ നിലയിലെ താമസക്കാർക്ക് അതുവഴി രക്ഷപ്പെടാൻ കഴിഞ്ഞില്ല. പക്ഷികളെ അകറ്റി നിർത്താൻ വശങ്ങളിലെ ബാൽക്കണികൾ വലകൾ ഉപയോഗിച്ച് അടച്ചിരുന്നു, ഇത് രക്ഷാപ്രവർത്തനം കൂടുതൽ കഠിനമാക്കി. വീടുകൾ തമ്മിലുള്ള അകൽച്ച കുറവായതിനാൽ തീ പടർന്നു പിടിക്കുന്നതിന്‍റെ ആക്കം കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.