തടവറയിലായത് 389 പേർ
പാരിസ്: 2019ൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി 49 മാധ്യമപ്രവർത്തകർ െകാല്ലപ്പെട്ടതായി റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് അറിയിച്ചു. 16 വർഷത്തിനിടെ ഏറ്റവും കുറച്ച് മാധ്യമപ്രവർത്തകരാണ് 2019ൽ ജോലിക്കിടെ ജീവൻ വെടിഞ്ഞത്. അതേസമയം, തടവറയിലായ മാധ്യമപ്രവർത്തകരുടെ എണ്ണം വർധിച്ചു. 2018നെ അപേക്ഷിച്ച് 12 ശതമാനം വർധിച്ച് 389 മാധ്യമപ്രവർത്തകരാണ് ഇരുമ്പറക്കുള്ളിലായത്. സംഘർഷഭരിതമായ യമൻ, സിറിയ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. മെക്സിക്കോയിൽ മാത്രം 10 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. രണ്ടു പതിറ്റാണ്ടിൽ ഓരോ വർഷവും ശരാശരി 80 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ചൈന, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് കൂടുതൽ മാധ്യമപ്രവർത്തകർ തടവറയിലുള്ളത്. വിവിധ രാജ്യങ്ങളിലായി 57 മാധ്യമപ്രവർത്തകരെ ബന്ദികളാക്കിയിട്ടുണ്ട്. സിറിയ, യമൻ, ഇറാഖ്, യുക്രെയ്ൻ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകരെ ബന്ദികളാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.