പഴയ പാളം മാറ്റിസ്ഥാപിക്കാന്‍ പണമില്ളെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍

ന്യൂഡല്‍ഹി:  പഴയ പാളങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിന് ധനമന്ത്രാലയം പണം അനുവദിക്കുന്നില്ളെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. മിത്തല്‍.   റെയില്‍വേ കണ്‍വെന്‍ഷന്‍ യോഗത്തിലാണ്  ബോര്‍ഡ് ചെയര്‍മാന്‍ ഇക്കാര്യം പറഞ്ഞത്. ഒരു മാസത്തിനിടെ  കറുകുറ്റി, കരുനാഗപ്പള്ളി-മാരാരിത്തോട്ടം അപകടങ്ങളുണ്ടായത്  കെ.സി. വേണുഗോപാല്‍ എം.പി ശ്രദ്ധയില്‍പെടുത്തിയതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.  പഴകിയ പാളങ്ങള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് 1,90,000 കോടി രൂപ ആവശ്യമുണ്ട്. പണം ആവശ്യപ്പെട്ട്  റെയില്‍വേ ധനമന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഭീമമായ തുക അനുവദിക്കാനാകില്ളെന്നും  തുക റെയില്‍വേതന്നെ കണ്ടത്തെണമെന്നുമാണ് ധനമന്ത്രാലയത്തിന്‍െറ  നിലപാട്. പണമില്ളെന്നാണ് പാളങ്ങളില്‍ അടിയന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണികള്‍ മുടങ്ങിയതിന് റെയില്‍വേ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണമെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. 

കറുകുറ്റി, കരുനാഗപ്പള്ളി-മാരാരിത്തോട്ടം അപകടങ്ങളുടെ പശ്ചാത്തലത്തില്‍  പാളങ്ങളുടെ സുരക്ഷ സംബന്ധിച്ച് വിദഗ്ധ പരിശോധനകള്‍ക്കായി റെയില്‍വേ സേഫ്റ്റി കമീഷണറെ ചുമതലപ്പെടുത്തിയതായി ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. സേഫ്റ്റി കമീഷണറുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അടിയന്തര പരിഹാരനടപടികള്‍ സ്വീകരിക്കും.   ശതാബ്ദി, രാജധാനി, തുരന്തോ ട്രെയിനുകളില്‍   ഏര്‍പ്പെടുത്തിയ ഫ്ളെക്സി ഫെയര്‍ സംവിധാനം ജനങ്ങളോടുള്ള വഞ്ചനയാണെന്നും  മറ്റു ട്രെയിനുകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കാന്‍ റെയില്‍വേ നടത്തുന്ന നീക്കം ഉപേക്ഷിക്കണമെന്നും യോഗത്തില്‍ വേണുഗോപാല്‍ ആവശ്യപ്പെട്ടു.  ഫ്ളെക്സി ഫെയര്‍  സംവിധാനം പിന്‍വലിക്കില്ളെന്നും മറ്റു ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കുമോയെന്ന കാര്യത്തില്‍  തീരുമാനമെടുത്തിട്ടില്ളെന്നും ബോര്‍ഡ് ചെയര്‍മാന്‍ മറുപടി നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.