ഇറോം ശര്‍മിള കെജ്​രിവാളിനെ കണ്ടു

ന്യൂഡല്‍ഹി: ആം ആദ്മി അധ്യക്ഷന്‍ അരവിന്ദ് കെജ്​രിവാളിനെ സന്ദര്‍ശിച്ച് മണിപ്പൂരിന്‍െറ ഉരുക്കുവനിത ഇറോം ശര്‍മിള. സായുധസേനാ പ്രത്യേകാധികാര നിയമത്തിനെതിരെ 16 വര്‍ഷമായി നടത്തിവന്ന നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചശേഷം ആദ്യമായി തലസ്ഥാനത്തത്തെിയ ഇറോം ശര്‍മിള ഡല്‍ഹി സെക്രട്ടേറിയറ്റില്‍ ചെന്നാണ് മുഖ്യമന്ത്രി കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും സന്ദര്‍ശിച്ചത്.
പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി മണിപ്പൂര്‍ മുഖ്യമന്ത്രി ഓക്രാം ഇബോബിക്കെതിരെ മത്സരിക്കാന്‍ പദ്ധതിയിടുന്ന ശര്‍മിള ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ പയറ്റിയ തന്ത്രങ്ങള്‍ കെജ്രിവാളില്‍നിന്ന് ചോദിച്ചറിയുമെന്ന് പറഞ്ഞിരുന്നു.

ശര്‍മിളയുടെ പോരാട്ടങ്ങളെയും ധീരതയെയും നമിക്കുന്നുവെന്ന് പറഞ്ഞ കെജ്രിവാള്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും വാഗ്ദാനം ചെയ്തു. ചൊവ്വാഴ്ച ഛണ്ഡിഗഢില്‍ ആരംഭിക്കുന്ന ആഗോള യുവസമാധാന സമ്മേളനത്തില്‍ പങ്കെടുത്തശേഷം ഇറോം ശര്‍മിള ഡല്‍ഹിയില്‍ തിരിച്ചത്തെി വിവിധ പരിപാടികളില്‍ പ്രസംഗിക്കും. സമാധാന സമ്മേളന വേദിയില്‍ ആദരിക്കാനുള്ള സംഘാടകരുടെ ആഗ്രഹം അവര്‍ നിരസിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.