ഭാഗ്യവാന്മാരത്തൊത്ത കോടികള്‍; അഞ്ചുവര്‍ഷംകൊണ്ട് സര്‍ക്കാറിന് സ്വന്തമായത് 300 കോടിയിലധികം
തൃശൂര്‍: ഓണം ബമ്പര്‍ എട്ടുകോടി അടിച്ചത് തൃശൂരില്‍ വിറ്റ ടിക്കറ്റിനാണെന്ന് അറിഞ്ഞെങ്കിലും, ഇതുവരെയും ആ ഭാഗ്യവാനെ കണ്ടത്തൊനായിട്ടില്ല. ഇതുപോലെ, ലോട്ടറി അടിച്ചിട്ടും ഭാഗ്യവാന്മാരെ കണ്ടത്തൊതെ സര്‍ക്കാറിന്‍െറ കൈവശമിരിക്കുന്നത് 300 കോടിയിലധികം. അഞ്ചുവര്‍ഷത്തെ കണക്ക് മാത്രമാണ് ഇത്. ബമ്പര്‍ സമ്മാനങ്ങളുള്‍പ്പെടെയുള്ള തുകയാണ് സര്‍ക്കാറിന് മുതല്‍ക്കൂട്ടായത്. 2010 മുതല്‍ അവകാശികളില്ലാതെ കിടന്ന 312,65,53,234 രൂപ ഖജനാവിലേക്ക് കണ്ടുകെട്ടിയെന്നാണ് ഇതുസംബന്ധിച്ച് വിവരാവകാശ പ്രകാരം ലഭിച്ച രേഖയില്‍ അറിയിച്ചിരിക്കുന്നത്. നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസങ്ങള്‍ക്കുള്ളില്‍ സമ്മാനം കൈപ്പറ്റണമെന്നാണ് നിയമം. ചെറിയ സമ്മാനങ്ങള്‍ക്കായി അവകാശികള്‍ എത്തുന്നത് കുറവാണെന്ന് ലോട്ടറി വില്‍പനക്കാരും പറയുന്നു. ജനപ്രിയ ഭാഗ്യക്കുറികളെന്ന് അവകാശപ്പെടുന്ന തിരുവോണം ബമ്പര്‍, വിഷു ബമ്പര്‍ എന്നിവയുടേതുള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ക്ക് അവകാശികളില്ലാതെ കോടിക്കണക്കിന് രൂപയാണ് ഭാഗ്യക്കുറി വകുപ്പിന് സൗജന്യമായി കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.