അമ്മയുടെ പേരിൽ തമിഴ്നാട്ടിൽ 50 വൈഫൈ സോണുകൾ

ചെന്നൈ: തമിഴ്നാട്ടിൽപ്രധാനപ്പെട്ട 50 സ്ഥലങ്ങളിൽ ​സൗജന്യ അമ്മ വൈഫൈ സോൺ ഏർപ്പെടുത്തുമെന്ന്​തമിഴ്​നാട്​ സർക്കാർ.  ബസ്​ടെർമിനുകളും പാർക്കുകളുമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൈഫൈ സോണുകൾ ഏർപ്പെടുത്താനാണ് തീരുമാനം. സ്​കൂളുകൾ, വ്യവസായിക മേഖലകൾ തുടങ്ങിയ സ്ഥലങ്ങൾ വൈഫൈ മേഖലകളിൽ ഉൾപ്പെടുത്തി ഒൗദ്യോഗിക സർക്കുലറും പുറത്തു വന്നിട്ടുണ്ട്​. 

ആദ്യ ഘട്ടത്തിൽ 50 സ്കൂളുകളിലാണ് ഇൻറർനെറ്റ്​ സംവിധാനം ഏർപ്പെടുത്തുന്നത്​. ഇതിനായി 10 കോടി രൂപയാണ്​ ചെലവ്​ വരുന്നത്. ഇതിന്​ പുറമെ കോയമ്പത്തൂരിൽ സൗരംഭകത്വ കേന്ദ്രവും ചെന്നൈ ഷോളിങ്ങനെല്ലൂരിലെ​ പ്രത്യേക സാമ്പത്തിക മേഖലയിൽ 2 ലക്ഷം സ്​ക്വയർ ഫീറ്റിൽ 80 കോടി രൂപ ചെലവിൽ ഇന്‍റഗ്രേറ്റഡ് ഐ.ടി കോംപ്ലക്സ് നിർമിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്​.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.