അലീഗഢ് വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി

അലീഗഢ്: ഈമാസം 27ന് നടക്കാനിരുന്ന വാഴ്സിറ്റി വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പ് അലീഗഢ്  സര്‍വകലാശാല റദ്ദാക്കി.  പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളും കുറ്റവാളികളും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നുള്ള സംഘര്‍ഷസാധ്യത മുന്‍നിര്‍ത്തിയാണ് നടപടി.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സര്‍വകലാശാലയുടെ ഭരണനിര്‍വഹണ സമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ തീരുമാനമായതെന്ന്  രജിസ്ട്രാര്‍ പ്രഫ. അസ്ഫര്‍ അലിഖാന്‍ പറഞ്ഞു. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വനിതാ കോളജിലും മറ്റും വാഹനങ്ങളുമായി അതിക്രമിച്ചുകയറിയതായും വാര്‍ത്തകള്‍ വന്നിരുന്നു.

ലിങ്ദോ കമ്മിറ്റിയുടെ ശിപാര്‍ശയെ അടിസ്ഥാനമാക്കിയുള്ള 2012ലെ വിദ്യാര്‍ഥി യൂനിയന്‍ ഭേദഗതി ലംഘിക്കപ്പെട്ടതായി വൈസ് ചാന്‍സലര്‍ ലെഫ്റ്റനന്‍റ് ജനറല്‍ സമീറുദ്ദീന്‍ഷാ പറഞ്ഞു.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.