ശ്രീനഗര്‍: മൂന്നു ജില്ലകളില്‍ വിഘടനവാദികള്‍ മാര്‍ച്ചിന് ആഹ്വാനം നല്‍കിയതിനെ തുടര്‍ന്ന് കശ്മീരില്‍ നിലനില്‍ക്കുന്ന കര്‍ഫ്യൂ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപുര, സെന്‍ട്രല്‍ കശ്മീരിലെ ഗാന്തെര്‍ബല്‍, തെക്കന്‍ കശ്മീരിലെ ഷോപിയാന്‍ എന്നീ മൂന്നു ജില്ലകളിലാണ് മാര്‍ച്ചിന് ആഹ്വാനമുണ്ടായത്. ഷോപിയാന്‍ ജില്ലയിലെ അഞ്ചു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പുതുതായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ബന്ദിപുര, ഗാന്തെര്‍ബല്‍ ജില്ലകളില്‍ ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനും താഴ്വരയില്‍ സംഘടിക്കുന്നതിനും നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു. വിഘടനവാദികളുടെ സമരാഹ്വാനത്തെ തുടര്‍ന്ന് തുടര്‍ച്ചയായ 72ാം ദിവസവും കശ്മീരില്‍ ജനജീവിതം സ്തംഭിച്ചിരിക്കയാണ്. കടകളും പെട്രോള്‍പമ്പുകളും മറ്റു വ്യാപാരസ്ഥാപനങ്ങലും അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതവും നിലച്ചു. അതേസമയം, സംഘര്‍ഷത്തിനിടെ കല്ളേറ് നടത്തിയ സംഭവത്തില്‍ 50ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.