ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയുടെ വധശിക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ഇയാള്‍ക്ക് 25 വര്‍ഷം തടവാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. ‘അപൂര്‍വങ്ങളില്‍ അപൂര്‍വം’ എന്ന ഗണത്തില്‍ വരുന്നതല്ല കുറ്റകൃത്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, ശിവ കീര്‍ത്തി സിങ്, എ.എം. സാപ്രെ എന്നിവരടങ്ങിയ ബെഞ്ച് വധശിക്ഷ റദ്ദാക്കിയത്.

2011ലാണ് പഞ്ചം ലോധി എന്ന ടാറ്റു ലോധി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനുപിന്നാലെയാണ് സുപ്രീം കോടതിയില്‍നിന്ന് സമാനമായ മറ്റൊരു വിധിയുണ്ടാകുന്നത്. 14 വര്‍ഷം തടവനുഭവിച്ചശേഷം പ്രതി പുറത്തുവന്നാല്‍ സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാലാണ് 25 വര്‍ഷം തടവ് ശിക്ഷ നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി. ശിക്ഷാ കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് പ്രതിയെ വിട്ടയക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.