കശ്മീരില്‍ പി.ഡി.പിക്ക് തിരിച്ചടി; എം.പി രാജിവെച്ചു

ശ്രീനഗര്‍: രണ്ടുമാസമായി  കശ്മീരില്‍  തുടരുന്ന സംഘര്‍ഷങ്ങളില്‍ പ്രതിസന്ധിയിലായ പി.ഡി.പിക്ക് കനത്ത തിരിച്ചടിയായി പാര്‍ട്ടിയുടെ സ്ഥാപക നേതാവ് താരിഖ് ഹമീദ് കര്‍റ ലോക്സഭാ അംഗത്വവും പാര്‍ട്ടിയംഗത്വവും രാജിവെച്ചു. കശ്മീരില്‍ ബി.ജെ.പി തുടരുന്ന  ക്രൂരമായ നയങ്ങള്‍ക്കും അതിനു മുന്നില്‍  സര്‍ക്കാറിന്‍െറ സമ്പൂര്‍ണ കീഴടങ്ങലിലും പ്രതിഷേധിച്ചാണ് രാജി. 2014ല്‍ പി.ഡി.പി ടിക്കറ്റില്‍ ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ലോക്സഭാ അംഗത്വം രാജിവെച്ച കത്ത് ഇന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍െറ ഓഫീസിലത്തെിക്കുമെന്നും അതിനു ശേഷം ഭാവി പരിപാടികള്‍  തീരുമാനിക്കുമന്നും താരിഖ് ഹമീദ് വാര്‍ത്താലേഖകരോട് പറഞ്ഞു.
‘രാജി തീരുമാനം പ്രയാസമുള്ളതാണ്. തന്‍െറ യൗവനം മുഴുവന്‍ സമര്‍പ്പിക്കപ്പെട്ടത് പാര്‍ട്ടിക്കാണ്. ബി.ജെ.പി കൂട്ടുകെട്ടിനെ കഴിഞ്ഞ 16 മാസമായി താന്‍ എതിര്‍ത്തു വരികയായിരുന്നു.  വേദനയോടെ പറയുകയാണ്. അതില്‍ ഞാന്‍ പരാജയപ്പെട്ടു -അദ്ദേഹം തുടര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.