ഫ്ളെക്സി നിരക്കുവര്‍ധന ഭാരമല്ല, പിന്‍വലിക്കില്ല –റെയില്‍വേ

ന്യൂഡല്‍ഹി: രാജധാനി, തുരന്തോ, ജനശതാബ്ദി ട്രെയിനുകളില്‍ ഏര്‍പ്പെടുത്തിയ ഫ്ളെക്സി നിരക്കുവര്‍ധന പിന്‍വലിക്കില്ളെന്ന് റെയില്‍വേ. യാത്രാകൂലി ഇനത്തില്‍ പ്രതിവര്‍ഷം 33,000 കോടി രൂപയുടെ ബാധ്യത പേറേണ്ടി വരുന്ന റെയില്‍വേയുടെ നിലനില്‍പ് സുസ്ഥിരപ്പെടുത്താനാണ് ഈ രീതി ഏര്‍പ്പെടുത്തിയതെന്നും ഇതുവഴി 500 കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

യാത്രക്കാര്‍ക്ക് വര്‍ധന ഭാരമല്ല. സുതാര്യമായാണ് വര്‍ധന ഏര്‍പ്പെടുത്തിയതെന്നും നടപ്പാക്കി രണ്ടു ദിവസത്തിനകം 80 ലക്ഷം രൂപ അധിക വരുമാനം ലഭിച്ചതായും റെയില്‍വേ പറയുന്നു. പ്രീമിയം ട്രെയിനുകളില്‍ മാത്രമാണ് ഈ രീതി നടപ്പാക്കുന്നത്. മറ്റു ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചനയില്ല.
നേരത്തേ സുവിധ, പ്രീമിയം ടിക്കറ്റ് ഏര്‍പ്പെടുത്തിയിരുന്നു. അവയുടെ പോരായ്മ പരിഹരിച്ചാണ് പുതിയ രീതി കൊണ്ടുവന്നത്. നിരക്കു മാത്രമല്ല ട്രെയിനുകളിലെ സൗകര്യവും വര്‍ധിപ്പിക്കുന്നുണ്ടെന്നും ടിക്കറ്റ് കരിഞ്ചന്ത ഇല്ലാതാക്കാന്‍ ഇതു സഹായിക്കുമെന്നും അധികൃതര്‍ പറഞ്ഞു.  

പ്രീമിയം ട്രെയിനുകളില്‍ തിരക്കിനനുസരിച്ച് നിരക്ക് വര്‍ധിപ്പിക്കുന്ന രീതി ഒമ്പതു മുതലാണ് നടപ്പാക്കിയത്. ഇതുപ്രകാരം ആദ്യം ബുക് ചെയ്യുന്ന 10 ശതമാനം യാത്രക്കാര്‍ക്ക് മാത്രമേ സാധാരണ നിരക്കില്‍ ടിക്കറ്റ്  എടുക്കാനാവൂ. ഓരോ 10 ശതമാനം സീറ്റുകള്‍ ബുക് ചെയ്യപ്പെടുമ്പോഴും നിരക്കും വര്‍ധിക്കും. 50 ശതമാനം യാത്രക്കാര്‍ സാധാരണ നിരക്കിന്‍െറ 50 ശതമാനം അധികം നല്‍കി വേണം യാത്രചെയ്യാന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.