ചൈന-പാക് സാമ്പത്തിക ഇടനാഴി: ആശങ്കയുയര്‍ത്തി മോദി

ഹാങ്ഷൂ: പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി സംബന്ധിച്ച ഇന്ത്യയുടെ ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷു ജിന്‍പിങ്ങിനെ അറിയിച്ചു.

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ചൈനയിലത്തെിയ പ്രധാനമന്ത്രി ഷി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചൈനക്ക് പ്രത്യേക താല്‍പര്യമുള്ള പദ്ധതി സംബന്ധിച്ച ഇന്ത്യയുടെ ആശങ്ക അറിയിച്ചത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഭീകരതയെ പ്രതിരോധിക്കുന്നതിനെ ബാധിക്കരുതെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ശാശ്വതബന്ധത്തിന് ഇരുവരുടെയും നയതന്ത്ര താല്‍പര്യങ്ങളും ആശങ്കകളും പരസ്പരം മാനിക്കേണ്ടത് അനിവാര്യമാണെന്നും മോദി പറഞ്ഞു.

നിഷേധ കാഴ്ചപ്പാട് വളരുന്നത് തടയാന്‍ ആവശ്യമായ  നടപടികള്‍ ഇരുരാജ്യങ്ങളും സ്വീകരിക്കണമെന്നും കൂടിക്കാഴ്ചയില്‍ മോദി ആവശ്യപ്പെട്ടു. ഇന്ത്യയുമായി സഹകരണാത്മക ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ചൈന തയാറാണെന്ന് ഷി ജിന്‍പിങ് പറഞ്ഞു. ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം ചൈന തടഞ്ഞ നടപടി കൂടിക്കാഴ്ചയില്‍ മോദി ഉയര്‍ത്തിയതായി അറിയിച്ച വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായില്ല. ഒക്ടോബറില്‍ ഗോവയില്‍ നടക്കുന്ന എട്ടാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി ഷീ ജിന്‍പിങ്ങിന്
കൈമാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.