ഇസ് ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍െറ രജിസ്ട്രേഷന്‍ റദ്ദാക്കും

ന്യൂഡല്‍ഹി: ഡോ. സാകിര്‍ നായിക്കിന്‍െറ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍െറ എഫ്.ആര്‍.സി.എ രജിസ്ട്രേഷന്‍ പുതുക്കിനല്‍കിയത് റദ്ദാക്കുന്നു. രജിസ്ട്രേഷന്‍ പുതുക്കിനല്‍കിയതിന് ജോയന്‍റ് സെക്രട്ടറി ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം സസ്പെന്‍ഡ് ചെയ്തിരുന്നു. സാകിര്‍ നായിക്കിനും ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനുമെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുന്നതിനിടെ, രജിസ്ട്രേഷന്‍ പുതുക്കിനല്‍കി എന്ന കാരണം പറഞ്ഞാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.

അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ എഫ്.ആര്‍.സി.എ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നിര്‍ദേശം നല്‍കിയെന്നാണ് സൂചന. ഭീകരവാദം ആരോപിച്ച് സാകിര്‍ നായിക്കിനെതിരെ യു.എ.പി.എ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനും ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനെ നിരോധിക്കാനും ആഭ്യന്തര മന്ത്രാലയത്തില്‍ ആലോചന സജീവമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.