ഹാന: ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഉഭയകക്ഷി സന്ദർശനത്തിന് വിയറ്റ്നാമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ വരവേൽപ്പ്. ഹാനയിൽ വിമാനമിറങ്ങിയ മോദിയെ വിയറ്റ്നാം അധികൃതർ രാജ്യത്തേക്ക് സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശനം കൊണ്ട് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 15 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി വിയറ്റ്നാം സന്ദർശിക്കുന്നത്.
പ്രധാനമന്ത്രി എന്‍ഗ്യുയെന്‍ ഹുവാന്‍ ഫുക്കുമായി മോദി കൂടിക്കാഴ്ച നടത്തി. വിയറ്റ്‌നാം പ്രസിഡന്‍റ് ട്രാന്‍ ഡെയ് കുവാങ്, വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍ഗ്യുയെന്‍ ഫൂ ത്രോങ്, വിയറ്റ്‌നാം ദേശീയ അസംബ്ലി അധ്യക്ഷ എന്‍ഗ്യുയെന്‍ ധി കിം എന്‍ഗാൻ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും.
ഒൗദ്യോഗിക കൂടിക്കാഴ്ചക്ക് മുമ്പ് വിയറ്റ്നാം ഭരണാധികാരി ഹോചിമിന്‍റെ ശവകുടീരത്തിലും ദേശീയ നേതാക്കളുടെയും രക്തസാക്ഷികളുടെയും സ്മാരകത്തിലും മോദി പുഷ്പചക്രം അര്‍പ്പിച്ചു. കൂടാതെ ഹോചിമിന്‍ നിർമിച്ച മുള കൊണ്ടുള്ള വസതിയും മീൻ കുളവും സന്ദർശിച്ചു.
വിയറ്റ്‌നാമില്‍ നിന്നും ഇന്ന് വൈകിട്ടോടെ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി മോദി ചൈനയിലേക്ക് തിരിക്കും. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ അടക്കം ലോക നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതിനിടെ ബ്രിക്സ് രാജ്യങ്ങളുടെ യോഗത്തിലും മോദി പങ്കെടുക്കും.
അഞ്ചാം തീയതി പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും. ഡൽഹിയിലെത്തുന്ന മോദി ദ്വിദിന ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി ലാവോസിലേക്ക് പുറപ്പെടും.
Here's a short video of the ceremonial reception for PM @narendramodi at the Presidential Palace in Hanoi pic.twitter.com/h4FlGdLa0P
— Vikas Swarup (@MEAIndia) September 3, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.