റോബർട്ട് വാദ്ര ഉൾപ്പെട്ട ഭൂമിയിടപാടിൽ ക്രമക്കേടുണ്ടെന്ന് ജുഡീഷ്യൽ റിപ്പോർട്ട്

ചണ്ഡിഗഡ്: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്ര ഉൾപ്പെട്ട ഭൂമിയിടപാട് കേസിൽ ക്രമക്കേടുണ്ടെന്ന് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട്. ഭൂമിയിടപാടു കേസുമായി ബന്ധപ്പെട്ട് ഡൽഹി ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്.എൻ ധിൻഗ്ര ഹരിയാന സർക്കാറിന് സമർപ്പിച്ച ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

റിപ്പോർട്ടിലെ വിശദാംശങ്ങൾ ജസ്റ്റിസ് എസ്.എൻ. ധിൻഗ്ര പുറത്തുവിട്ടില്ല. എന്നാൽ, ഭൂമിയിടപാടിൽ ക്രമക്കേടുണ്ടെന്നു ജുഡീഷ്യൽ അന്വേഷണത്തിൽ കണ്ടെത്തിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഉണ്ടെന്ന മറുപടിയാണ് നൽകിയത്. ‘ക്രമക്കേടൊന്നും ഇല്ലായിരുന്നെങ്കിൽ ഞാൻ ഒരുവരി റിപ്പോർട്ട് മാത്രമായിരിക്കും സമർപ്പിക്കുക. എന്നാൽ ഞാൻ 182 പേജുള്ള റിപ്പോർട്ടാണ് നൽകിയത്. 182 പേജ് റിപ്പോർട്ട് എഴുതണമെങ്കിൽ അതിനെന്തെങ്കിലും കാരണം ഉണ്ടാകണമല്ലോ’ എന്നുംജസ്റ്റിസ് ധിൻഗ്ര വ്യക്തമാക്കി.

ഹരിയാനയിലെ ഗുഡ്‌ഗാവിൽ നടത്തിയ 3.53 ഏക്കർ ഭൂമിയിടപാടിൽ കൃത്രിമരേഖകൾ ഉപയോഗിച്ചു വൻതുക സമ്പാദിച്ചെന്നും ഇടപാടുകൾക്കു ഹരിയാന നഗരാസൂത്രണ വകുപ്പു കൂട്ടുനിന്നുവെന്നുമാണ് റോബർട്ട് വാദ്രക്കെതിരായ ആരോപണം. സ്‌കൈലൈറ്റ് ഹോസ്‌പിറ്റാലിറ്റി സ്‌ഥാപനത്തിന്‍റെ പേരിലായിരുന്നു ഭൂമി ഇടപാടുകൾ നടന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.