ദസറ ആഘോഷിക്കാൻ മോദി; ലഖ്​നോവിൽ മിന്നലാക്രമണത്തെ അനുകൂലിച്ച്​ പോസ്​റ്ററുകൾ

ലഖ്​നോ: ഉറി ആ​​ക്രമണത്തിനു ശേഷം പാക്​ അധിനിവേശ കശ്​മീരിലെ തീവ്രവാദ ക്യാമ്പുകൾക്ക്​ നേരെ മിന്നലാക്രമണം നടത്തിയ മോദി സർക്കാറിനെ അഭിനന്ദിച്ചുകൊണ്ട്​ ലഖ്​നോവിൽ പോസ്​റ്ററുകൾ. ദസറ ആഘോഷ ചടങ്ങുകളിൽ സംബന്ധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്ങും ലഖ്​നോവിൽ എത്താനിരിക്കെയാണ്​ ​മിന്നലാക്രമണത്തെ അനുകൂലിച്ചുകൊണ്ടുള്ള പോസ്​റ്ററുകളും ഹോർഡിങ്​സുകളും പ്രത്യക്ഷ​പ്പെട്ടിരിക്കുന്നത്​.  പോസ്​റ്റുകളിലെല്ലാം മോദിയുടെ  രാജ്​നാഥ്​ സിങ്ങി​െൻറയും ചിത്രങ്ങളാണുള്ളത്​.

എന്നാൽ ലഖ്​നോവിൽ നടക്കുന്നത് ദസറ ആഘോഷമാണെന്നും പരിപാടികളിൽ രാഷ്​ട്രീയമില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ ദിനേശ്​ ശർമ്മ പറഞ്ഞു.

ദസറയുടെ ഭാഗമായി നടക്കുന്ന രാംലീല ചടങ്ങ്​ പോലുള്ളവക്ക്​ പ്രധാനമന്ത്രി അധ്യക്ഷം വഹിക്കുന്നത്​ ആദ്യമായാണ്​.  ഉത്തർപ്രദേശി​െല വോട്ടുകൾ ലക്ഷ്യം വെച്ചു തന്നെയാണ്​ ​മോദി പൊതുപരിപാടിയായ ദസറയിൽ പ​ങ്കുചേരാൻ എത്തുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.