Posted On
date_range Updated On
date_range എയ്ഡ്സ് ബാധിതരായ സഹോദരങ്ങള്‍ക്ക് റേഷന്‍ തടഞ്ഞ സംഭവം; മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട് തേടി
കേന്ദ്രപ്പാറ(ഒഡിഷ): എയ്ഡ്സ് ബാധിതരായ സഹോദരങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ നിഷേധിച്ച സംഭവത്തില്‍ കേന്ദ്ര മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട് തേടി. കേന്ദ്രപ്പാറ ജില്ലയില്‍ ഒളവര്‍ ഗ്രാമത്തിലെ സഹോദരങ്ങള്‍ക്കാണ് ആനുകൂല്യം നിഷേധിച്ചത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേന്ദ്ര മനുഷ്യാവകാശ കമീഷന്‍െറ നോട്ടീസ് കഴിഞ്ഞ ആഴ്ച ലഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. നേരത്തെ സംസ്ഥാന മനുഷ്യാവകാശ കമീഷനും സംഭവത്തില്‍ നടപടിയെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
എച്ച്.ഐ.വി ബാധിതരായ മാതാപിതാക്കള്‍ 2005ല്‍ മരിച്ചതോടെ രോഗികളായ സഹോദരങ്ങള്‍ സര്‍ക്കാറില്‍നിന്നു ലഭിക്കുന്ന ആനുകൂല്യം കൊണ്ടാണ് ജീവിക്കുന്നത്.
നേരത്തെ ഇരുവരും ദുരിതജീവിതം ചൂണ്ടിക്കാട്ടി മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന് കത്തെഴുതിയതിനെ തുടര്‍ന്ന് അദ്ദേഹം 20,000 രൂപ സഹോദരങ്ങള്‍ക്ക് നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.