മാധ്യമ പ്രവര്‍ത്തകന്‍െറ കൊല; അഞ്ചു പേര്‍ അറസ്റ്റില്‍

പട്ന: ബീഹാറില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ രാജ്ദേവു രഞ്ജനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ രോഹിത് കുമാര്‍ എന്നയാള്‍ക്കാണ് കൊലയില്‍ മുഖ്യ പങ്കുള്ളത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡയിലെടുത്തിരുന്നു. ഈ മാസം 13ന് സിവാന്‍ റെയില്‍വെ സ്റ്റേഷനിലാണ് 42കാരനായ രഞ്ജന്‍ വെടിയേറ്റ് മരിച്ചത്. ഹിന്ദി ദിനപ്പത്രം ഹിന്ദുസ്ഥാന്‍െറ ബ്യൂറോ ചീഫായി ജോലി ചെയ്തിരുന്ന രഞ്ജന്‍െറ കൊലപാതകം മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ബീഹാറിലെ നിയമവാഴ്ചയുടെ തകരാറിെൻറ  പേരില്‍ മുഖ്യമന്ത്രി നീതീഷ് കുമാറിനെതിരെ വിമര്‍ശമുണ്ടാവുകയും ചെയ്തിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.