സ്റ്റാലിന്‍െറ വരവ് അറിഞ്ഞിരുന്നെങ്കില്‍ മുന്‍നിരയില്‍ ഇരിപ്പിടം നല്‍കിയേനേ –ജയ

ചെന്നൈ: സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതിന് ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന് മുഖ്യമന്ത്രി ജയലളിത നന്ദി പറഞ്ഞു. അദ്ദേഹം എത്തുന്നത് അറിഞ്ഞിരുന്നെങ്കില്‍ പ്രോട്ടോക്കോള്‍ മറികടന്ന് മുന്‍നിരയില്‍ ഇരിപ്പിടം അനുവദിക്കുമായിരുന്നെന്ന് അവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ജയലളിതയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ ഡി.എം.കെയെ പ്രതിനിധാനംചെയ്ത് സ്റ്റാലിനും എം.എല്‍.എമാരും എത്തിയിരുന്നു. കടുത്ത ശത്രുത വെച്ചുപുലര്‍ത്തുന്ന ഇരു ദ്രാവിഡ പാര്‍ട്ടികളിലെ മഞ്ഞുരുക്കമായി ഇത് വിലയിരുത്തപ്പെട്ടു. എന്നാല്‍, സ്റ്റാലിന്  12ാമത്തെ നിരയില്‍ മറ്റ് എം.എല്‍.എമാര്‍ക്കൊപ്പമായിരുന്നു ഇരിപ്പിടം. പരിഗണന നല്‍കാത്തതില്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധി രൂക്ഷമായ ഭാഷയില്‍ ജയലളിതയെ വിമര്‍ശിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയായി.

തോറ്റ ശരത് കുമാറിന് ഒന്നാംനിരയില്‍ ഇരിപ്പിടം അനുവദിച്ചപ്പോള്‍ സ്റ്റാലിന്‍ പിന്‍നിരയിലേക്ക്  തള്ളപ്പെട്ടു. ഇതോടെയാണ് വിശദീകരണവുമായി ജയലളിത രംഗത്തത്തെിയത്. പ്രോട്ടോക്കോള്‍ പ്രകാരം എം.എല്‍.എ എന്ന നിലക്ക് അനുവദിച്ച ഇരിപ്പിടങ്ങളിലൊന്നാണ് സ്റ്റാലിന് നല്‍കിയത്. സ്റ്റാലിനെയൊ അദ്ദേഹത്തിന്‍െറ കക്ഷിയെയോ അപമാനിച്ചിട്ടില്ല.

ഡി.എം.കെ-അണ്ണാ ഡി.എം.കെ നേതാക്കള്‍ പരസ്പരം ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാറില്ല. എന്നാല്‍, 2001ല്‍ ചെന്നൈ മേയറായിരിക്കെ സ്റ്റാലിന്‍, ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങിനത്തെിയിരുന്നു. അതിനുശേഷം രൂപംകൊണ്ട സര്‍ക്കാറുകളുടെ സത്യപ്രതിഞ്ജാ ചടങ്ങില്‍ പ്രതിപക്ഷ നിരയില്‍നിന്ന് ആരും പങ്കെടുത്തിട്ടില്ല. വേറിട്ട  രാഷ്ട്രീയ പ്രവര്‍ത്തനം വളര്‍ത്തിയെടുക്കുന്ന സ്റ്റാലിന്‍െറ കഴിഞ്ഞദിവസത്തെ നീക്കം അദ്ദേഹത്തിന്‍െറ ജനകീയത ഉയര്‍ത്തി. പുതിയ സര്‍ക്കാറിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങിലെ ശ്രദ്ധാകേന്ദ്രം 12ാം നിരയില്‍ ഇരുന്ന സ്റ്റാലിനായിരുന്നു. ഇരിപ്പിട വിവാദങ്ങളോട് പ്രതികരിക്കാതിരുന്ന സ്റ്റാലിന്‍ തന്‍െറ ഫേസ്ബുക് പേജില്‍ ജയലളിതക്ക് ആശംസ നേരുകയും ചെയ്തു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.