അജ്ഞാത ഗായകാ, നീയെന്‍ മുന്നില്‍ വന്നൂ...

മുംബൈ: സോനു നിഗം മുന്നില്‍ വന്നു നിന്നപ്പോള്‍ ഷര്‍ബാസ് അലി ഞെട്ടിപ്പോയി. ഒരാഴ്ച മുമ്പ് തെരുവില്‍നിന്ന് പാടിയ അതേ ശബ്ദത്തിന്‍െറ ഉടമ. തന്‍െറ പ്രിയ ഗായകന്‍െറ ശബ്ദത്തോടുള്ള ഇഷ്ടംകൊണ്ട് കൈയില്‍ ഉണ്ടായിരുന്ന 12 രൂപ ഗായകന് നല്‍കുകയും ചെയ്തു. പക്ഷേ, അത് സാക്ഷാല്‍ സോനു നിഗത്തിനു തന്നെയായിരുന്നു എന്ന് ഷര്‍ബാസ് അലി അറിഞ്ഞിരുന്നില്ല.

Full View

ഒരാഴ്ച മുമ്പാണ് ആറു മിനിറ്റ് ദൈര്‍ഘ്യമുള്ള ‘റോഡ് സൈഡ് ഉസ്താദ്’ എന്ന വിഡിയോ ചിത്രീകരണത്തിനായി സോനു നിഗം മുംബൈ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വേഷം മാറി തെരുവു ഗായകനായി പാടി നടന്നത്. വീടില്ലാത്ത ഒരാളുടെ വേഷമായിരുന്നു സോനു നിഗം തെരഞ്ഞെടുത്തത്.
പാട്ടുകേട്ടവരൊക്കെ ഗായകന്‍െറ ശബ്ദത്തിന് സോനു നിഗമിനോട് സാമ്യമുണ്ടെന്ന് പറഞ്ഞതല്ലാതെ അത് സാക്ഷാല്‍ സോനു നിഗമാണെന്ന് തിരിച്ചറിഞ്ഞില്ല. ചിലര്‍ അടുത്തുവന്ന് ഭക്ഷണം കഴിച്ചോ എന്നൊക്കെ അന്വേഷിച്ചുപോയി. പാട്ടുകേട്ടപ്പോള്‍ ഷര്‍ബാസ് അലിക്കും തോന്നി ഈ ശബ്ദത്തിന് സോനുവിന്‍െറ ശബ്ദത്തോട് നല്ല സാമ്യമുണ്ടെന്ന്. തന്‍െറ പ്രിയ ഗായകന്‍െറ ശബ്ദത്തോടുള്ള സാമ്യമായിരിക്കണം ഷര്‍ബാസ് കൈയിലുണ്ടായിരുന്ന 12 രൂപ ‘തെരുവു ഗായകന’് നല്‍കുകയും ചെയ്തു. പാട്ടുകേട്ട മറ്റാരും സോനുവിന് ചില്ലിക്കാശു പോലും കൊടുത്തില്ല. സോനുവിന്‍െറ ‘റോഡ് സൈഡ് ഉസ്താദ്’ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഷര്‍ബാസ് നല്‍കിയ 10ന്‍െറ നോട്ടും രണ്ട് ഒറ്റരൂപ നാണയങ്ങളും ഫ്രെയിം ചെയ്ത് സോനു നിഗം തന്നെ നേരിട്ടത്തെിയപ്പോഴാണ്  ഷര്‍ബാസ് അലിക്ക് സംഗതികളുടെ ഗുട്ടന്‍സ് മനസ്സിലായത്. സന്തോഷംകൊണ്ട് മതിമറന്ന ഷര്‍ബാസ് സോനുവിനെ കെട്ടിപ്പിടിക്കുകയും ചെയ്തു.

തനിക്കു കിട്ടിയ മറ്റൊരു അവാര്‍ഡാണ് ഷര്‍ബാസ് തന്ന 12 രൂപയെന്നാണ് സോനു നിഗം പറയുന്നത്. അതുകൊണ്ടാണ് ഫ്രെയിം ചെയ്തതെന്നും അവാര്‍ഡുകള്‍ സൂക്ഷിച്ച ഷോ കേസില്‍ അതും സൂക്ഷിക്കുമെന്നും സോനു പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.