ചില നേതാക്കളെ അവധിയെടുപ്പിച്ചാലേ കോണ്‍ഗ്രസ് രക്ഷപ്പെടൂവെന്ന് മുന്‍ കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തകര്‍ച്ചക്ക് വഴിവെച്ചത് ഒരു പറ്റം നേതാക്കളുടെ തെറ്റായ ഉപദേശങ്ങളെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കിഷോര്‍ ചന്ദ്ര ദിയോ. കോണ്‍ഗ്രസ് അധ്യക്ഷയെ ഉപദേശിച്ച് വഴിതെറ്റിക്കുന്ന ഈ നേതാക്കന്മാരെ നിര്‍ബന്ധിത അവധിയെടുപ്പിച്ചാലേ പാര്‍ട്ടിക്ക് രക്ഷയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.  അഞ്ചു തവണ ആന്ധ്രപ്രദേശില്‍നിന്ന് ലോക്സഭാംഗമായ  ദിയോ മന്‍മോഹന്‍ സിങ് സര്‍ക്കാറില്‍ ആദിവാസിക്ഷേമ മന്ത്രിയായിരുന്നു.

നേതാക്കളുടെ പേരെടുത്ത് കുറ്റപ്പെടുത്താതെ എ.ഐ.സി.സി നേതാക്കളും പി.സി.സി അധ്യക്ഷന്മാരും മുന്‍മന്ത്രിമാരുമായ 15-20 നേതാക്കള്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ളെങ്കില്‍ പാര്‍ട്ടി പൂര്‍ണമായി തളരുമെന്നും പ്രാദേശിക പാര്‍ട്ടികള്‍ ഉയര്‍ന്നുവരുമെന്നും ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി അധികാരമേറിയത് ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കസേര കളി നടത്തുന്ന കുറെ നേതാക്കളെ നിര്‍ബന്ധിത അവധി എടുപ്പിക്കുകയാണ് വേണ്ടത്. ഈ നേതാക്കളാണ് സോണിയയും രാഹുലും ഉള്‍പ്പെടെയുള്ള ഉന്നത നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുന്നത്.  നേതാക്കള്‍ക്ക് ലംഘിക്കാനുള്ള ചട്ടങ്ങള്‍ മാത്രമേ ഉള്ളൂവെന്നും ദിയോ പറഞ്ഞു.

 പ്രതിച്ഛായയുള്ള കൂടുതല്‍ നേതാക്കളാണ് ഉണ്ടാകേണ്ടത്. യുവാക്കളെയും പരിചയ സമ്പന്നരെയും മുന്‍നിരയിലത്തെിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.  അടിയന്തര നടപടികളാണു വേണ്ടതെന്നു പറഞ്ഞ ദിയോ,  ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും  സംഘടനാ തലത്തില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ളെന്നും ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.