മോദിയുടെ ബിരുദം: സംശയം ബലപ്പെട്ടതായി ആപ് ഇന്ന് വീണ്ടും അപേക്ഷ സമര്‍പ്പിക്കുമെന്ന് ആപ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി യോഗ്യത സംബന്ധിച്ച് ഡല്‍ഹി സര്‍വകലാശാല ഒളിച്ചുകളി നടത്തുന്നെന്ന സംശയം കൂടുതല്‍ ബലപ്പെട്ടതായി ആം ആദ്മി പാര്‍ട്ടി. മോദിയുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ സാങ്കേതികകാരണം പറഞ്ഞ് സര്‍വകലാശാല തിരിച്ചയച്ചെന്നാണ് ആക്ഷേപം.

സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. യോഗേഷ് ത്യാഗിയെ തങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പിന്നീടത് മാറ്റിപ്പറയേണ്ടിവന്നു. ഒരു അപേക്ഷയില്‍ രണ്ടുചോദ്യങ്ങളും മറ്റൊന്നില്‍ പതിനാല് ചോദ്യങ്ങളുമാണ് ഉന്നയിച്ചിരുന്നത്. അപേക്ഷ സര്‍വകലാശാല തള്ളിയ സാഹചര്യത്തില്‍ തിങ്കളാഴ്ച പുതുതായി സമര്‍പ്പിക്കുമെന്ന് സഞ്ജയ് സിങ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.