ന്യൂഡല്‍ഹി: പതിവു തെറ്റിച്ചില്ല, ലോകത്തിന്‍െറ ഏതുകോണില്‍ ദുരിതവെയിലില്‍ നില്‍ക്കുന്നവര്‍ക്കും തണല്‍ വിരിക്കാന്‍ മനസ്സുള്ള മലയാളനാട് രാഷ്ട്രപിതാവിന്‍െറ പൗത്രനെയും കൈനീട്ടി വിളിക്കുന്നു. ഗാന്ധിജിയുടെ പേരമകന്‍ കനുഭായ് രാംദാസ് ഗാന്ധിയും ഭാര്യ ഡോ. ശിവലക്ഷ്മിയും ഡല്‍ഹിയിലെ വൃദ്ധാശ്രമത്തില്‍ കഴിയുന്നുവെന്ന വിവരം മാധ്യമത്തിലൂടെ അറിഞ്ഞ ഒട്ടേറെ മനുഷ്യസ്നേഹികളാണ് പിന്തുണയും സംരക്ഷണവുമൊരുക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നത്. ചികിത്സകള്‍ ആവശ്യമെങ്കില്‍ പൂര്‍ണമായി ചെലവുകള്‍ വഹിക്കാമെന്ന് ചില മനുഷ്യസ്നേഹികള്‍ അറിയിച്ചപ്പോള്‍ കേരളത്തിലേക്ക് വരാന്‍ താല്‍പര്യമുണ്ടെങ്കില്‍ സ്വന്തം വീടിനു തുല്യമായ സൗകര്യമൊരുക്കാമെന്ന വാഗ്ദാനവുമായി സാമൂഹിക സംഘടനകളും പ്രവര്‍ത്തകരും മുന്നോട്ടുവന്നു. സ്വന്തം കുടുംബത്തിലെ പ്രശസ്തരായ പല ബന്ധുക്കളും മുഖം തിരിക്കുന്നതിനിടെയാണ് ബാപ്പുവിന്‍െറ പൗത്രനായി മലയാളം മനസ്സില്‍ ഇടം നീക്കിവെച്ചത്. അതിനിടെ കനു-ശിവലക്ഷ്മി ദമ്പതികളെ ഏറ്റെടുക്കാനും ആവശ്യമുള്ള സൗകര്യങ്ങളെല്ലാം ഒരുക്കാനും സന്നദ്ധമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ക്ഷേമ മന്ത്രി സന്ദീപ് കുമാര്‍ ആശ്രമത്തിലത്തെി ഇരുവരെയും സന്ദര്‍ശിച്ചു. എന്നാല്‍, പ്രത്യേകമായി അധികം ആവശ്യങ്ങളൊന്നും ഇരുവരും ചോദിച്ചിട്ടില്ളെന്നും അവരുടെ അറിവും കഴിവും പങ്കുവെക്കാനുള്ള സാഹചര്യമൊരുക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും നിലവില്‍ താമസിക്കുന്ന സ്ഥാപനത്തിന്‍െറ മേധാവി ഡോ. ജി.പി. ഭഗത്ത് അറിയിച്ചു. എന്തായാലും ഡല്‍ഹിയിലെ ചൂടും പുകയും മടുപ്പിക്കുന്നുവെങ്കില്‍ കനു കാക്കക്കും ശിവ മാസിക്കും ഇനി എവിടേക്ക് പോകുമെന്ന് ആശങ്കപ്പെടാനില്ല. മലയാളം കാത്തിരിപ്പുണ്ട്, ഹൃദയവാതില്‍ തുറന്നുവെച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.