മാധ്യമ പ്രവർത്തകൻെറ കൊലപാതകം; ബിഹാറിൽ നാലുപേർ പിടിയിൽ

പട്ന: ബിഹാറിൽ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുതിർന്ന പത്രപ്രവർത്തകനും ഹിന്ദി ദിനപ്രതമായ ഹിന്ദുസ്ഥാെൻറ ബ്യൂറോ ചീഫുമായ രാജ്ദേവ് രഞ്ജൻ കൊല്ലപ്പെടട് കേസിലാണ് നടപടി. പ്രതികളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പിടികൂടുമെന്ന് ബിഹാർ പൊലീസ് മേധാവി പി.കെ താക്കൂർ ഉറപ്പ് നൽകി.

വെള്ളിയാഴ്ച വൈകിട്ട് ബിഹാറിലെ സിവാൻ ജില്ലയിലെ റെയിൽവെ സ്റ്റേഷന് സമീപത്ത് വെച്ചാണ്  രാജ്ദേവ് രഞ്ജന് ക്ലോസ് റേഞ്ചിൽ നിന്നും അഞ്ച് തവണ വെടിയേറ്റത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെട്ടു. ബന്ധുവിനെ സന്ദർശിക്കാൻ പോകവെയാണ് രാജ്ദേവ് രഞ്ജന് വെടിയേറ്റതെന്നും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലോസ് റേഞ്ചിൽ നിന്ന് വെടിവെച്ചതെന്നും പൊലീസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.