രജിസ്ട്രേഷനില്ലാത്ത ആനകള്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: കേരളത്തില്‍ രജിസ്ട്രേഷനില്ലാത്ത ആനകള്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. രജിസ്ട്രേഷനില്ലാത്ത 289 ആനകള്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അപേക്ഷ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയം അനുവദിച്ച് ഫെബ്രുവരി 26ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് ജസ്റ്റിസ് ദീപ്ക മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് സ്റ്റേ ചെയ്തത്. ഈ ഉത്തരവിനെതിരെ മൃഗക്ഷേമ ബോര്‍ഡും വന്യജീവി സംരക്ഷണകേന്ദ്രവും നല്‍കിയ ഹരജികളിലാണ് നടപടി. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആനകളെ സംസ്ഥാനത്തിന് പുറത്തുകൊണ്ടുപോകാനും വില്‍ക്കാനും പാടില്ളെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

1972ലെ വന്യജീവി സംരക്ഷണ നിയമം 40(4) വകുപ്പ് പ്രകാരം ഇത്തരമൊരു ഉത്തരവിറക്കാന്‍ അധികാരമുണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍െറ വാദം. ഈ വാദത്തെ കേന്ദ്ര സര്‍ക്കാറും പിന്തുണച്ചു. എന്നാല്‍, വന്യജീവി സംരക്ഷണ നിയമം അങ്ങനെ പറയുന്നില്ളെന്നും ആനകള്‍ക്ക് നിയമവിരുദ്ധമായി ലൈസന്‍സ് നല്‍കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മൃഗക്ഷേമ ബോര്‍ഡ് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിശദമായ വാദം കേള്‍ക്കാമെന്ന് വ്യക്തമാക്കി ബെഞ്ച് കേസ് ജൂലൈ 13ലേക്ക് മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.