ന്യൂഡല്‍ഹി: ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിനാല്‍ സംസ്ഥാനങ്ങളുടെ പ്രാദേശിക താല്‍പര്യങ്ങളെ ‘നീറ്റ്’ ബാധിക്കില്ളെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ കോളജുകളിലെ 85 ശതമാനം സീറ്റ് ആ സംസ്ഥാനത്തിന്‍െറ ക്വോട്ടയും 15 ശതമാനം സീറ്റ് കേന്ദ്ര ക്വോട്ടയുമെന്ന രീതിയാണ് നീറ്റ് പട്ടികയിലുമുണ്ടാകുക. വിവിധ സംസ്ഥാനങ്ങള്‍ മുന്‍ഗണന നല്‍കിയ വിദ്യാര്‍ഥികളുടെ പട്ടിക സി.ബി.എസ്.ഇ അതത് സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുക്കുമെന്നും ജസ്റ്റിസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
ഒന്നാം ഘട്ട നീറ്റിന് എന്തു പ്രയാസമാണുണ്ടായതെന്ന് ജസ്റ്റിസ് അനില്‍ ആര്‍. ദവെ ചോദിച്ചപ്പോള്‍ ഭംഗിയായി പരീക്ഷ നടത്തിയെന്ന് സി.ബി.എസ്.ഇ അഭിഭാഷകന്‍ മറുപടി നല്‍കി. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹരജികള്‍ക്ക് മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനോടും മെഡിക്കല്‍ കൗണ്‍സിലിനോടും സി.ബി.എസ്.ഇയോടും ബെഞ്ച് നിര്‍ദേശിച്ചു. ഒന്നാം ഘട്ട പരീക്ഷ കഴിഞ്ഞ സ്ഥിതിക്ക് സംസ്ഥാനങ്ങളുടെയും സ്വകാര്യ മെഡിക്കല്‍ കോളജുകളുടെയും ഹരജികള്‍ക്ക് അടിയന്തര സ്വഭാവമില്ളെന്ന് ജസ്റ്റിസ് അനില്‍ ആര്‍ ദവെ പറഞ്ഞു. ജൂലൈ 24നാണ് അടുത്ത ഘട്ടം. ഫലം പ്രസിദ്ധീകരിക്കുന്നത് ആഗസ്റ്റിലും.
അതിനാല്‍ ഹരജികള്‍ തീര്‍പ്പാക്കാന്‍ മതിയായ സമയമുണ്ട്. കക്ഷി ചേര്‍ന്നവരോട് വാദം തുടങ്ങാന്‍ ആവശ്യപ്പെട്ട സുപ്രീംകോടതി ഇനിയും ഹരജി സമര്‍പ്പിക്കാനുള്ളവര്‍ക്ക് വ്യാഴാഴ്ചവരെ സമയം നല്‍കി. കേരളത്തിന്‍െറ വാദവും വ്യാഴാഴ്ച കേള്‍ക്കും.
വിവിധ സംസ്ഥാനങ്ങളിലെയും സ്ഥാപനങ്ങളിലെയും വ്യത്യസ്ത സംവരണ രീതികള്‍, സംസ്ഥാനങ്ങളിലെയും ദേശീയ തലത്തിലെയും സിലബസ് വ്യത്യാസം, പരീക്ഷയെഴുതുന്ന ഭാഷയുടെ മാറ്റം, ഗ്രാമീണ വിദ്യാര്‍ഥികളുടെ അവസര നിഷേധം എന്നിവയാണ് സ്വന്തം പരീക്ഷ നടത്തുന്നതിന് ന്യായവാദങ്ങളായി സംസ്ഥാനങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജുകളും സുപ്രീംകോടതിക്ക് മുമ്പാകെ വെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.