ചണ്ഡിഗഢ്: ഹരിയാനയില്‍ ജാട്ടുകള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ സംവരണത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. ഉത്തരേന്ത്യയില്‍ ജനജീവിതം ദുസ്സഹമാക്കി ഒരാഴ്ചയിലേറെ നീണ്ട അക്രമാസക്തമായ പ്രക്ഷോഭത്തിനൊടുവില്‍ ജാട്ടുകളുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ജാട്ടുകള്‍ക്കും മറ്റു നാലു ജാതികള്‍ക്കും സംവരണം അംഗീകരിക്കുന്ന ബില്‍ തിങ്കളാഴ്ച മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അധ്യക്ഷനായ മന്ത്രിസഭാ യോഗമാണ് അംഗീകരിച്ചത്. മാര്‍ച്ച് 31 വരെ നീളുന്ന സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ബില്‍ പരിഗണനക്കത്തെും. ഏപ്രില്‍ മൂന്നിനകം സംവരണം അനുവദിച്ചില്ളെങ്കില്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് നേരത്തേ ജാട്ടുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജാട്ട് സിഖുകള്‍, റോറുകള്‍, ബിഷ്ണോയികള്‍, ത്യാഗികള്‍ എന്നിവരെ കൂടി ചേര്‍ത്ത് പ്രത്യേക പിന്നാക്ക വിഭാഗത്തിന് രൂപം നല്‍കിയാണ് ജാട്ടുകള്‍ക്ക് സംവരണം അനുവദിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ളാസ് മൂന്ന്, നാല് സര്‍ക്കാര്‍ ജോലികളിലും 10 ശതമാനവും ക്ളാസ് ഒന്ന്, രണ്ട് ജോലികളില്‍ ആറു ശതമാനവുമാകും സംവരണം. ഒരാഴ്ച മുമ്പ് ഖട്ടറും കാര്‍ഷിക മന്ത്രി ഒ.പി. ധന്‍കറും ഖാപ് നേതാക്കളെ കണ്ട് സംവരണം പുതുതായി അനുവദിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ചിഫ് സെക്രട്ടറി ഡി.എസ്. ദേശി അധ്യക്ഷനായ സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംസ്ഥാനത്ത് 27 ശതമാനം സംവരണം നിലവിലുണ്ട്. രാഷ്ട്രീയമായി കൂടുതല്‍ കരുത്തരായ ജാട്ടുകള്‍ ഇതിന്‍െറ പരിധിയില്‍ വരാത്തതിനാലാണ് പുതിയ പിന്നാക്ക വിഭാഗം രൂപവത്കരിച്ച് 10 ശതമാനം സംവരണം നല്‍കുന്നത്. ഒൗദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി സഭയില്‍ നടത്തും.
കഴിഞ്ഞ മാസം നടന്ന ജാട്ട് സംവരണ പ്രക്ഷോഭത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 320 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശതകോടികളുടെ സ്വത്തുക്കള്‍ക്ക് നാശനഷ്ടം നേരിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.