ഡല്‍ഹി ബജറ്റ്- ‘ആം ആദ്മി കാന്‍റീന്’ 10കോടി

ന്യൂഡല്‍ഹി: തുഛ വിലക്ക് ഭക്ഷണവും എല്ലാ സ്കൂളുകളിലും സി.സി.ടി.വി തീരുമാനവുമായി ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാറിന്‍െറ ബജറ്റ് . 46,600 കോടിരൂപയുടെ ബജറ്റില്‍ 10കോടി രൂപയാണ് ‘ആം ആദ്മി കാന്‍റീനു’ വേണ്ടി നീക്കി വച്ചിരിക്കുന്നതെന്ന് ഉപ മുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു. ഡല്‍ഹിയിലത്തെിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് പോഷകാംശം അടങ്ങിയ ഭക്ഷണം ചുരുങ്ങിയ വിലക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സമാന രീതിയില്‍ തമിഴ്നാട്ടില്‍ ജയലളിത സര്‍ക്കാര്‍ ആരംഭിച്ച അമ്മ കാന്‍റീനില്‍ ഭക്ഷണത്തിന് കേവലം 5-10 രൂപയെ ഈടാക്കിയിരുന്നൊള്ളൂ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലെ ക്ളാസ്റൂമുകളിലും സി.സി.ടി.വി കള്‍ സ്ഥാപിക്കുക വഴി പൊതുവിദ്യാലയ നിലവാരം സ്വകാര്യ വിദ്യാലയത്തേക്കളാള്‍ ഉയര്‍ത്തണമെന്നും മനീഷ് സിസോഡിയ പറഞ്ഞു. ഇതിനായി 100 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.