ന്യൂഡൽഹി: രാജ്യത്ത് നിലവിലുള്ള സംവരണ നയത്തിൽ മാറ്റം വരുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി അധികാരത്തിൽ ഇരിക്കുന്ന സംസ്ഥാനങ്ങൾ സംവരണ വിഷയത്തിൽ ഇടപെടാറില്ല. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ അസത്യമാണ്. അംബേദ്കർ തിരിച്ചു വന്ന് ആവശ്യപ്പെട്ടാൽ പോലും സംവരണത്തിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും മോദി പറഞ്ഞു. ഡൽഹിയിൽ അംബേദ്കർ സ്മാരകത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച ശേഷം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാർട്ടിൻ ലൂഥർ കിങ്, നെൽസൺ മണ്ടേല എന്നിവരെ പോലെ വിശ്വപൗരനാണ് അംബേദ്കർ. ദലിതരുടെ മിശിഹയായി ചിത്രീകരിക്കുന്നത് അദ്ദേഹത്തോടുള്ള അവഹേളനമാണ്. നെഹ്റു മന്ത്രിസഭയിൽ നിന്ന് അബേദ്കർ രാജിവെച്ച ചരിത്രം മറച്ചുവെക്കാൻ ചിലർ ശ്രമിച്ചെന്നും മോദി ആരോപിച്ചു.
തന്നെ കാണുന്നതു പോലും ചിലർക്ക് ഇഷ്ടമല്ല. താൻ അധികാരത്തിലേറിയത് ചൊടിപ്പിച്ച ചിലർ സർക്കാരിനെതിരെ അസത്യ പ്രചാരണം നടത്തുകയാണ്. ബി.ജെ.പിയെ ദലിത് വിരുദ്ധരായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മോദി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.