ന്യൂഡൽഹി: ഭരണപ്രതിസന്ധി തുടരുന്ന ഉത്തരാഖണ്ഡിൽ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി നടത്തുന്ന നീക്കത്തെ വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ കുതിരക്കച്ചവടത്തിലൂടെയും പണംകൊടുത്തും മസിൽ പവർ ഉപയോഗിച്ചും അട്ടിമറിക്കുന്ന രീതിയാണ് ബീഹാറിലെ പരാജയത്തിന് ശേഷം ബി.ജെ.പി പിന്തുടരുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ആദ്യം അരുണാചൽപ്രദേശിലും ഇപ്പോൾ ഉത്തരാഖണ്ഡിലും ഇതാണ് സംഭവിക്കുന്നതെന്നും രാഹുൽ പറഞ്ഞു. മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ യഥാർഥ മുഖമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഭരണഘടനക്കും ജനാധിപത്യത്തിനുമെതിരായ ആക്രമണമാണ് ബി.ജെ.പി നടത്തുന്നത്. ഇതിനെതിരെ കോൺ;ഗ്രസ് ശക്തമായി പോരാടുമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ഹാരിഷ് റാവത്തിന്‍െറ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറില്‍ നിന്ന് ഒന്‍പത് എം.എല്‍.എമാര്‍ രണ്ട് ദിവസം മുന്‍പ് വിമതരായത് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതേ തുടര്‍ന്ന്, മന്ത്രിസഭ പിരിച്ചു വിട്ട് പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബി.ജെ.പി ഗവര്‍ണറെ സമീപിച്ചിരുന്നു.
എന്നാല്‍ ഒരു വിമതന്‍ പോലും പാര്‍ട്ടി വിട്ട് പോയിട്ടില്ളെന്നും വിമതരില്‍ അഞ്ച് പേര്‍ തന്നോടൊപ്പം ഉണ്ടെന്നും ഹാരിഷ് റാവത്ത് പ്രതികരിച്ചു. 28 നു കൂടുന്ന നിയമസഭയില്‍ സര്‍ക്കാറിന്‍െറ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ കൃഷ്ണ കാന്ത് മുഖ്യമന്ത്രി ഹാരിഷ് റാവത്തിനോട് ആവശ്യപ്പെട്ടു.
കുറ്റക്കാരായി കണ്ടത്തെുന്ന എം.എല്‍.എ മാര്‍ക്ക് എതിരെ കൂറുമാറ്റ നിയമ പ്രകാരം കേസ് എടുക്കുമെന്ന് സ്പീക്കര്‍ ഗോവിന്ദ് സിങ് കുജ്വാള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.