Posted On
date_range Updated On
date_range മഅ്ദനിയുടെ കേസ് പുതിയ ബെഞ്ചില്‍
ന്യൂഡല്‍ഹി: അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഹരജികള്‍ പുതിയ ബെഞ്ചില്‍. കേസിന്‍െറ വിചാരണക്ക് അടിയന്തരമായി പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി നല്‍കിയ അപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് വാദം കേള്‍ക്കാമെന്ന് പുതിയ ബെഞ്ചിലെ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഇബ്രാഹീം ഖലീഫുല്ല എന്നിവര്‍ വ്യക്തമാക്കി. അഡ്വ. ഹാരിസ് ബീരാന്‍ മഅ്ദനിക്കു വേണ്ടി ഹാജരായി. അപ്രതീക്ഷിത നീക്കത്തിലാണ് മഅ്ദനിക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി ബെഞ്ചിന്‍െറ തലവന്‍ ജസ്റ്റിസ് ചെലമേശ്വര്‍ ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹരജി കേള്‍ക്കുന്നതില്‍നിന്ന് പിന്മാറിയത്. ബാബരി ധ്വംസനക്കേസ് പരിഗണിക്കുന്ന ബെഞ്ചിന്‍െറ തലവന്‍ പിന്മാറിയതിനു പിറകെയായിരുന്നു മഅ്ദനി കേസിലെ ജഡ്ജിയുടെ പിന്മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.