ചെന്നൈ: ആണ്‍തുണയില്ലാതെ തനിച്ച് യാത്രചെയ്യുന്ന വനിതകള്‍ക്ക് ദക്ഷിണറെയില്‍വേ പ്രത്യേക സുരക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. അസിസ്റ്റന്‍റ് കമേഴ്സ്യല്‍ മാനേജര്‍ തസ്തികയിലുള്ള വനിതാ ഓഫിസറെ ഏതുസമയവും വിളിച്ച് സേവനം ആവശ്യപ്പെടാം. ആവശ്യപ്പെട്ടാല്‍ സ്ത്രീ സാന്നിധ്യമുള്ള മറ്റു കോച്ചുകളിലേക്ക് സീറ്റ്/ബെര്‍ത്ത് മാറിയെടുക്കാം. ടിക്കറ്റ് പരിശോധകനും റെയില്‍വേ സുരക്ഷാ സേനാംഗങ്ങളും ഇതിനുവേണ്ട സഹായം നല്‍കണം. തനിച്ച് യാത്രചെയ്യുന്ന വനിതകള്‍ക്ക് സന്തോഷകരവും സുരക്ഷിതവുമായ യാത്ര ഒരുക്കുകയാണ് വനിതാദിന സമ്മാനമായി റെയില്‍വേയുടെ നടപടി. ആവശ്യം അറിയിക്കുന്നവര്‍ പേരും മൊബൈല്‍ നമ്പറും നല്‍കണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെയില്‍വേ സുരക്ഷാ ഹെല്‍പ്ലൈനായ 182 എന്ന നമ്പറിലേക്ക് വിളിച്ചും പരാതികളും ആവശ്യങ്ങളും അറിയിക്കാം. ചെന്നൈയില്‍ അസിസ്റ്റന്‍റ് കമേഴ്സ്യല്‍ മാനേജറായ അമുദയെ 9003160980 എന്ന നമ്പറിലും വളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.