എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ഭോപ്പാൽ: പക്ഷി ഇടിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. എയർ ഇന്ത്യ 634 വിമാനമാണ് ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളത്തിൽ ഇറക്കിയത്.

രാവിലെ 7.20ന് ഡൽഹി-ഭോപ്പാൽ-ഡൽഹി റൂട്ടിൽ സർവീസ് നടത്തുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. 75 യാത്രക്കാരും ജീവനക്കാരും അടക്കം എല്ലാവരും സുരക്ഷിതരെന്ന് എയർ ഇന്ത്യ വക്താവ് ഡൽഹിയിൽ അറിയിച്ചു.

തകരാർ പരിഹരിച്ച് ഉടൻ തന്നെ വിമാനം യാത്ര പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.