അവര്‍ വരുന്നു ,യുദ്ധവിമാനം പറത്താന്‍

ന്യൂഡല്‍ഹി: അസാധ്യമായി ഒന്നുമില്ളെന്ന് തെളിയിക്കാനൊരുങ്ങുകയാണ് അവര്‍. വരും നാളുകളില്‍ യുദ്ധ വിമാനങ്ങള്‍ ഒരുകൂട്ടം വനിതകളുടെ നിയന്ത്രണത്തില്‍ പറന്നുയരും. യുദ്ധ വിമാനം നിയന്ത്രിക്കുന്ന വനിതകളുടെ ആദ്യ ബാച്ച് ജൂണ്‍ 18ന് പുറത്തിറങ്ങുമെന്ന് വ്യോമസേനാ മേധാവി അരുപ് റാഹ പ്രഖ്യാപിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് ആര്‍മിയുടെ മെഡിക്കല്‍ വിങ് സംഘടിപ്പിച്ച യോഗത്തിലാണ് സുപ്രധാനമായ പ്രഖ്യാപനം.

‘മൂന്ന് പേരടങ്ങുന്ന സ്ത്രീകളാണ് ടീമിലുള്ളത്. ഇവര്‍ പരിശീലനത്തിന്‍െറ രണ്ടാം ഘട്ടത്തിലാണ്. പരിശീലനം പൂര്‍ത്തിയാക്കി പുരുഷ വിഭാഗവുമൊത്തുള്ള പാസിങ് ഒൗട്ട് പരേഡ് ഈ വര്‍ഷം ജൂണ്‍ 18നു നടക്കും’ -അദ്ദേഹം പറഞ്ഞു.   ആദ്യം ജെറ്റ് ട്രെയിനിംഗിലെ ഉപദേശകരായി നിയോഗിക്കുന്ന ഇവരെ പിന്നീട് റെഗുലര്‍ സ്ക്വാഡിലേക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു യുദ്ധ വിമാനം നിയന്ത്രിക്കുന്ന വനിതകളുടെ പ്രഖ്യാപനമുണ്ടായത്. ഇത് നടപ്പിലാക്കാന്‍ സഹായിച്ച പ്രധിരോധ മന്ത്രിക്കും അദ്ദേഹം നന്ദി പറഞ്ഞു. പ്രതിരോധ മേഖലയിലെ സ്ത്രീകളുടെ സേവനം രാജ്യ സുരക്ഷയില്‍ നല്ല സാധ്യതയാണ് മുന്നോട്ടു വെക്കുന്നതെന്നും അവരുടെ ധീരത തെളിയിക്കുവാനുള്ള നല്ല മാര്‍ഗാമാണിതെന്നും വ്യോമസേനാ മേധാവി പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.