Posted On
date_range Updated On
date_range ഇശ്റത് ജഹാന്‍: ഫയല്‍ കണ്ടിട്ടില്ല –ഷിന്‍ഡെ
മുംബൈ: ഇശ്റത് ജഹാനുമായി ബന്ധപ്പെട്ട ഫയല്‍ തന്‍െറ മുന്നില്‍ എത്തിയിരുന്നില്ളെന്ന് മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. വിഷയവുമായി ആരെങ്കിലും തന്നെ സമീപിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. മുന്‍ എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ അടക്കമുള്ളവരുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
2010ല്‍ ലോക്നാഥ് ബെഹ്റ അടക്കം എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ അമേരിക്കയില്‍ ഹെഡ്ലിയെ ചോദ്യംചെയ്തിരുന്നു. ഇശ്റത് ലശ്കറെ ത്വയ്യിബ അംഗമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിച്ചിരുന്നുവെന്നാണ് ബെഹ്റ അവകാശപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.