ആര്‍ച് ബിഷപ് ഹെന്‍റി സെബാസ്റ്റ്യന്‍ ഡിസൂസ അന്തരിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്ത മുന്‍ ആര്‍ച് ബിഷപ് ഹെന്‍റി സെബാസ്റ്റ്യന്‍ ഡിസൂസ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളത്തെുടര്‍ന്ന് ചികിത്സയിലായിരുന്നു. 1986 മുതല്‍ 2002 വരെയാണ് ഹെന്‍റി സെബാസ്റ്റ്യന്‍ ഡിസൂസ കൊല്‍ക്കത്ത ആര്‍ച് ബിഷപ്പായി സേവനമനുഷ്ഠിച്ചത്.
മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കംകുറിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചു. സി.ബി.സി.ഐ പ്രസിഡന്‍റ്, ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് സെക്രട്ടറി ജനറല്‍ എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയിലും ശ്രദ്ധനേടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.