യു.പി മന്ത്രിസഭ അഴിച്ചുപണി തിങ്കളാഴ്ച

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വിവിധ പാര്‍ട്ടികളിലും ഭരണത്തിനും ഇളക്കങ്ങള്‍. അടുത്ത തിങ്കളാഴ്ച സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചു പണി നടത്താന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് തീരുമാനിച്ചു. നാലുവര്‍ഷത്തിനിടെ ഏഴാമത്തെ മന്ത്രിസഭാ പുന$സംഘടനയാവും ഇത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇതിനു മുമ്പത്തെ പുന$സംഘടന. ഇത്തവണത്തേത് മിക്കവാറും ഒടുവിലത്തേതാകും. അനുവദനീയമായ മന്ത്രിമാരുടെ എണ്ണം 60 ആയിരിക്കെ, നാല് ഒഴിവുകളാണ് നിലവില്‍ മന്ത്രിസഭയിലുള്ളത്.

കൗമി ഏകതാ ദള്‍ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയുമായുള്ള ലയനം പ്രഖ്യാപിച്ചു. ഗുണ്ടാതലവനില്‍നിന്ന് രാഷ്ട്രീയക്കാരനായി മാറിയ മുഖ്താര്‍ അന്‍സാരിയാണ് കൗമി ഏകതാ ദള്‍ നയിക്കുന്നത്. ദളിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയതില്‍ സമാജ്വാദി പാര്‍ട്ടിയില്‍ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. മുലായം സിങ്ങിന്‍െറ സഹോദരന്‍ ശിവ്പാല്‍ യാദവിന്‍െറ മുന്‍കൈയിലാണ് ലയനം. അതിനു തൊട്ടുപിന്നാലെ ലയനത്തിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മുതിര്‍ന്ന മന്ത്രി ബല്‍റാം യാദവിനെ അഖിലേഷ് യാദവ് മാറ്റി. കൗമി ഏകതാ ദളിന് രണ്ട് എം.എല്‍.എമാരാണുള്ളത്.
അതിനിടെ, ബി.എസ്.പിയില്‍ മുതിര്‍ന്ന നേതാവ് സ്വാമിപ്രസാദ് മൗര്യ രാജിവെച്ചു. തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി നേതാവ് മായാവതി ടിക്കറ്റുകള്‍ ലേലത്തില്‍ വില്‍ക്കുന്നുവെന്നാണ് ആരോപണം.  നിയമസഭയില്‍ പ്രതിപക്ഷനേതാവായ മൗര്യ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് ശ്രുതി. മന്ത്രിസഭയില്‍ ഇടംനേടാന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.