ആള്‍ദൈവത്തില്‍നിന്ന് കുട്ടികളടക്കം 28 പേരെ മോചിപ്പിച്ചു

മുംബൈ: ആള്‍ദൈവം തടവില്‍ പാര്‍പ്പിച്ച് മതാചാരങ്ങളുടെ പേരില്‍ പീഡിപ്പിച്ച 28 പേരെ മുംബൈ പൊലീസ് മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭഗവാന്‍ദാസ് തിവാരി, ദേവേന്ദ്ര മനോജ് ദുബെ എന്നിവരെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച നഗരത്തിലെ കാന്തിവലിയിലാണ് സംഭവം. രക്ഷിച്ചവരില്‍ 12 പേര്‍ കുട്ടികളാണ്. ശാരീരികവും മാനസികവുമായി കടുത്ത പീഡനമാണ് ഇവര്‍ക്ക് നല്‍കിയിരുന്നതെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ കാന്തിവലി, സമതാനഗര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ സുനൈന നാടെ പറഞ്ഞു. ആള്‍ദൈവത്തിന്‍െറ ബംഗ്ളാവില്‍ തടവിലായിരുന്ന ഒരു കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.