ഛോട്ടാ രാജനെ വധിക്കാന്‍ ഗൂഢാലോചന: നാല് പേർ അറസ്റ്റിൽ

ന്യൂഡൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് നാലു പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. റോജര്‍ റോബിണ്‍സണ്‍, ജുനൈദ്, യൂനസ്, മനീഷ് എന്നീ നാല് വാടക കൊലയാളികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ അനുയായിയായ ഛോട്ടാ ഷക്കീലിന്‍റെ നിര്‍ദ്ദേശപ്രകാരം ഇവരാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ ഇവരെ നാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇപ്പോൾ ഇവർ തിഹാർ ജയിലിലാണുള്ളത്. വാടകക്കൊലയാളികൾ നിരന്തരമായി ഛോട്ടാ ഷക്കീലുമായി ബന്ധപ്പെട്ടതിന്‍റെ ഫോണ്‍ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ ആയുധങ്ങള്‍ കൈമാറുന്നത് അടക്കമുള്ള സംഭാഷണങ്ങള്‍ അടങ്ങിയതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്‍റര്‍പോളിന്‍റെ റെഡ് കോര്‍ണര്‍ പട്ടികയിലുണ്ടായിരുന്ന ഛോട്ടാ രാജൻ ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ കഴിഞ്ഞ വര്‍ഷമാണ് അറസ്റ്റിലായത്. തുടര്‍ന്ന് ഇന്ത്യക്ക് കൈമാറുകയായിരുന്നു. ഡല്‍ഹിയിലും മുംബൈയിലുമായി നടന്ന എഴുപതോളം കൊലക്കേസുകളിലും കള്ളക്കടത്ത് കേസിലും പ്രതിയാണ് ഛോട്ടാരാജന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.