തടിപ്പാലം തകര്‍ന്ന് മാരത്തണ്‍ വനിതകള്‍ കൂവം നദിയില്‍ പതിച്ചു

ചെന്നൈ: അര്‍ബുദരോഗത്തിനെതിരായ ബോധവത്കരണത്തിന് ചെന്നൈയില്‍ സംഘടിപ്പിച്ച വനിതാ മാരത്തണിനിടെ കൂവം നദിക്കു കുറുകെയുള്ള തടിപ്പാലം തകര്‍ന്ന് പങ്കെടുത്ത നിരവധി പേര്‍ നദിയില്‍ ഒഴുകി. വെള്ളം കുറവായതിനാല്‍ ജീവഹാനിയില്ല. അപകടത്തില്‍പെട്ടവര്‍  നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ ഐലന്‍ഡ് മൈതാനത്തിന് സമീപമാണ് സംഭവം. ഒരേ സമയം മുന്നൂറോളം പേര്‍ കയറിയതോടെ ഭാരം താങ്ങാനാകാതെ പാലത്തിന്‍െറ മധ്യഭാഗം ഒടിഞ്ഞ് നദിയിലേക്ക് താഴുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സുമാണ് നദിയില്‍ കുടുങ്ങിയവരെ രക്ഷിച്ചത്. ചെന്നൈ നഗരത്തിന്‍െറ മാലിന്യംപേറി ഒഴുകുന്ന നദിയാണ് കൂവം. സെന്‍റ് ജോര്‍ജ് കോട്ട പൊലീസ് കേസെടുത്തു. അര്‍ബുദ ബോധവത്കരണത്തിന് വനിതകള്‍ക്കായി 10 കിലോമീറ്റര്‍ മാരത്തണാണ് സംഘടിപ്പിച്ചത്.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.