ജവഹര്‍ ബാഗില്‍ പ്രവേശിക്കുന്നതില്‍നിന്ന് ഹേമമാലിനിയെ തടഞ്ഞു

മഥുര: സുരക്ഷാകാരണം ചൂണ്ടിക്കാട്ടി മഥുരയിലെ സംഘര്‍ഷസ്ഥലം സന്ദര്‍ശിക്കുന്നതില്‍നിന്ന് സ്ഥലം എം.പി. ഹേമ മാലിനിയെ പൊലീസ് തടഞ്ഞു.
അക്രമം നടന്ന ജവഹര്‍ ബാഗില്‍ സുരക്ഷാനടപടികള്‍ തുടരുകയാണെന്നും പ്രദേശം നിയന്ത്രണാധീനമായിട്ടില്ലാത്തതിനാലാണ് എം.പിയെ തടഞ്ഞതെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റുകഴിയുന്ന പൊലീസുകാരെ ഹേമ മാലിനി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ജില്ലാ ഭരണകൂടത്തിന്‍െറ അനാസ്ഥയാണ് ഇത്രയും നഷ്ടങ്ങള്‍ക്ക് കാരണമായതെന്ന് അവര്‍ കുറ്റപ്പെടുത്തി. സംഘര്‍ഷം നടക്കുന്ന വേളയില്‍, ഷൂട്ടിങ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത എം.പിയുടെ നടപടി വിവാദമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.