മെഴ്സിഡസ് ഇടിച്ചുകൊന്ന സംഭവം: പ്രതിയെ മുതിര്‍ന്നയാളായി പരിഗണിക്കും

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്തയാള്‍ ഓടിച്ച മെഴ്സിഡസ് കാറിടിച്ച് മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ മുതിര്‍ന്നയാളായി പരിഗണിച്ച് വിചാരണ നടപടികള്‍ സ്വീകരിക്കാമെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു.
പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍നിന്ന് സാധാരണ കോടതിയിലേക്ക് മാറ്റണമെന്ന പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. രാജ്യത്ത് ആദ്യമായാണ് ഒരു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‍െറ പരിഗണനയിലുള്ള കേസ് സാധാരണ കോടതിക്ക് വിടുന്നതെന്ന് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ പ്രതികരിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.