പത്താന്‍കോട്ട് ആക്രമണം ഇന്ത്യ-പാക് ചര്‍ച്ചയെ ബാധിച്ചെന്ന് നവാസ് ശരീഫ്

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവള ആക്രമണം ഇന്ത്യ-പാക് നയതന്ത്ര ചര്‍ച്ചയെ ബാധിച്ചെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. ഇന്ത്യയുമായുള്ള സമാധാനപരമായ ചര്‍ച്ചക്ക് അവസരം ഒരുങ്ങുന്നതിനിടക്കാണ് പത്താന്‍കോട്ട് ആക്രമണമുണ്ടായതെന്നും ഇത് ചര്‍ച്ചയെ പ്രതികൂലമായി ബാധിച്ചെന്നും ശരീഫ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതാദ്യമായാണ് പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് അദ്ദേഹം പരാമര്‍ശം നടത്തുന്നത്.

ജനുവരി രണ്ടിനുണ്ടായ ആക്രമണത്തില്‍ ഏഴ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ ്വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച മാറ്റിവെക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത്. ജെയ്ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറാണ് ആക്രമണത്തിനു പിന്നിലെന്നതിന്‍റെ തെളിവ് ഇന്ത്യ, പാകിസ്താന് കൈമാറിയിരുന്നു. എന്നാല്‍, മൂന്നാഴ്ച കഴിഞ്ഞിട്ടും പാകിസ്താന്‍ നടപടിയെടുത്തിട്ടില്ല.

അതിനിടെ, ചര്‍ച്ചക്ക് ഇന്ത്യ തയാറാകുമെന്നാണ് കരുതുന്നതെന്ന് പാക് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ചര്‍ച്ച നടക്കാതിരിക്കാനുള്ള ഒരു സാഹചര്യവും ഇപ്പോഴില്ലെന്ന് പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിത് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.